ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് ജിദ്ദ വിമാനത്താവളത്തിൽ ഒരുക്കിയ സൗകര്യങ്ങളും സജ്ജീകരണങ്ങളും മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ പരിശോധിച്ചു. ഹജ്ജ്, ഉംറ മന്ത്രി സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് അൽ മുശാത്ത്, പാസ്പോർട്ട് മേധാവി ലെഫ്റ്റനൻറ് ജനറൽ സുലൈമാൻ അൽ യഹ്യ, പൊതുസുരക്ഷ മേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി എന്നിവരും ഡെപ്യൂട്ടി ഗവർണറോടൊപ്പം ഉണ്ടായിരുന്നു.
തീർഥാടകർക്ക് സേവനം നൽകുന്നതിനായി പ്രവർത്തിക്കുന്ന ഏജൻസികളുടെ വെബ്സൈറ്റുകൾ ഡെപ്യൂട്ടി ഗവർണർ പരിശോധിച്ചു. കസ്റ്റംസ് പ്രവർത്തനങ്ങളെക്കുറിച്ചും ഹജ്ജ് സീസണിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചും വിശദീകരിച്ചുകൊടുത്തു. ഹജ്ജ്, ഉംറ ഹാളിൽ തീർഥാടകർക്ക് ഒരുക്കിയ എയർ കണ്ടീഷൻഡ് ചെയ്ത വിശ്രമമുറികളും ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു. മതകാര്യ മന്ത്രാലയ ഓഫിസിന്റെയും പാസ്പോർട്ട് വകുപ്പിന്റെയും സേവനങ്ങൾ കാണുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.