ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വിലയിരുത്താൻ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ്, ഉംറ ടെർമിനൽ സന്ദർശിച്ചു. തീർഥാടകരുടെ യാത്ര നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ, സ്വകാര്യ ഏജൻസികൾ നൽകുന്ന സേവനങ്ങളും അതിന്റെ പ്രവർത്തന പുരോഗതിയും ഡെപ്യൂട്ടി ഗവർണർ വിലയിരുത്തി. സുരക്ഷ, പാസ്പോർട്ട് കൗണ്ടറുകൾ, 143 പ്ലാറ്റ്ഫോമുകൾ, 31 കസ്റ്റംസ് പരിശോധന ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന കസ്റ്റംസ്, സുരക്ഷ, പ്രവർത്തന ഏരിയകൾ സന്ദർശിച്ചു. ഹാളിലെ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും ‘വിത്തൗട്ട് ബാഗ്’ സംരംഭത്തിനായി നിശ്ചയിച്ച ഹാളുകളും പ്രവർത്തനങ്ങളും ഡെപ്യൂട്ടി ഗവർണർ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.