മക്ക: ഹജ്ജിനെത്തുന്ന തീർഥാടകർക്ക് ഈ വർഷവും മക്കയിൽ സേവന സന്നദ്ധ പ്രവർത്തനം ചെയ്യാൻ മക്ക ഐ.സി.എഫ്, ആർ.എസ്.സി സംയുക്തമായി ഹജ്ജ് വളന്റിയർ കോർ (എച്ച്.വി.സി) രൂപവത്കരിച്ചതായി സംഘാടകർ അറിയിച്ചു. രണ്ടു പതിറ്റാണ്ടായി തീർഥാടക സേവന രംഗത്തുള്ള എച്ച്.വി.സി ഈ വർഷവും കൂടുതൽ സജീവമായി രംഗത്തുണ്ടാവും. കഴിഞ്ഞ ദിവസം നടന്ന വളന്റിയർ മീറ്റിൽ ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ സംഘടന സെക്രട്ടറി ഉമൈർ മുണ്ടോളി കോർ കമ്മിറ്റി പ്രഖ്യാപിച്ചു. ടി.എസ്. ബദറുദ്ദീൻ തങ്ങൾ മുഖ്യ രക്ഷാധികാരിയായി 55 അംഗ സമിതി നിലവിൽ വന്നു.
യോഗത്തിൽ ഷാഫി ബാഖവി, കബീർ ചൊവ്വ എന്നിവർ സംസാരിച്ചു. മുസ്തഫ പട്ടാമ്പി, ഹുസൈൻ ഹാജി കൊടിഞ്ഞി, അബൂബക്കർ കണ്ണൂർ, ജമാൽ മുക്കം, മുഈനുദ്ദീൻ, ഷെഫിൻ, അലി, അൻസാർ തുടങ്ങിയവർ പങ്കെടുത്തു. ആർ.എസ്.സി കോഓഡിനേറ്റർ അനസ് മുബാറക് സ്വാഗതവും ക്യാപ്റ്റൻ ഇസ്ഹാഖ് ഖാദിസിയ്യ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സൈദലവി സഖാഫി, കാസിം ഹാജി, സിദ്ദീഖ് ഹാജി (രക്ഷാധികാരികൾ), അനസ് മുബാറക്ക് (ആർ.എസ്.സി കോഓഡിനേറ്റർ), സൽമാൻ വെങ്ങളം (ജനറൽ കോഓഡിനേറ്റർ), ജമാൽ മുക്കം (വൈസ് കോഓഡിനേറ്റർ), ശിഹാബ് കുറുകത്താണി, ഷബീർ ഖാലിദ്, അബൂബക്കർ പുലാമന്തോൾ, സിറാജ് വില്യാപ്പള്ളി (കോഓഡിനേറ്റേഴ്സ്), ഇസ്ഹാഖ് ഖാദിസിയ്യ (ക്യാപ്റ്റൻ), റിയാസ് ശറായ, അൻസാർ ജമൂം, മുഷ്താക് ജബൽനൂർ, അബ്ദുറഹ്മാൻ മണ്ണാർക്കാട്, മൊയ്ദീൻ അസീസിയ, ഇഹ്സാൻ ഹറം (വൈസ് ക്യാപ്റ്റന്മാർ), റഷീദ് അസ്ഹരി, മുഈനുദ്ദീൻ, ഷെഫീൻ, അലി കോട്ടക്കൽ, മുഹമ്മദ് ഫാസിൽ കാക്കിയ, ജുനൈദ് ജബൽനൂർ, അഷ്റഫ് അസീസിയ, ഇർഷാദ് സഖാഫി ഹറം, ലത്തീഫ് സഖാഫി ശറായ (ഓഫിസ്), സാലിം സിദ്ദീഖി, സാദിഖ് കൊടുങ്ങല്ലൂർ (മീഡിയ), ഹനീഫ് അമാനി, അബൂബക്കർ കണ്ണൂർ, ഹുസൈൻ ഹാജി കൊടിഞ്ഞി, മുഹമ്മദ് മുസ്ലിയാർ, മജീദ് ഹാജി കൊടിഞ്ഞി, മുഹമ്മദ് ഓമാനൂർ, മുഹമ്മദലി വലിയോറ, ഹമീദ് ഹാജി പന്തീരങ്ങാടി, ഷുഹൈബ് പുത്തൻപള്ളി, അബ്ദുറഹീം വൈപി (ഫിനാൻസ്), അഷ്റഫ് കോട്ടക്കൽ, അൻവർ കൊളപ്പുറം, സാലിസ്, യഹ്യ ആസിഫലി, നൗഫൽ (മെഡിക്കൽ), ഷാഫി ബാഖവി, ബഷീർ സഖാഫി മേപ്പയൂർ, അൻവർ അവാലി, അലവി ഹാജി, മുഹമ്മദ് മുസ്ലിയാർ, ഷാജൽ മടവൂർ, കബീർ ചൊവ്വ, മൻസൂർ മണ്ണാർക്കാട് (സ്വീകരണം), ശംസുദ്ദീൻ നിസാമി, ഫിറോസ് സഅദി, ഹംസ ഹികമി, അഷ്റഫ്, സഫ്വാൻ, അനസു ആലപ്പുഴ, അബ്ദുറഹിമാൻ സഖാഫി, മുഹ്യുദ്ദീൻ ലത്തീഫി (ദഅവ), സലാം ഇരുമ്പൂഴി, സൈതലവി ഹാജി, നിയാസ് ചാലിയം, ബാവ പന്തരങ്ങാടി (ലോസ്റ്റ് ആൻഡ് ഫൗണ്ട്), ഹാമിദ് സൈനി, ശിഹാബ് കളിയാട്ടമുക്ക്, ലത്തീഫ് ലത്തീഫി, മുഹമ്മദലി കട്ടിപ്പാറ, അബ്ദു ഉത്തയ്ബിയ, സഈദ് സഖാഫി (ഫുഡ് ആൻഡ് ട്രാവൽ), നാസർ തച്ചംപൊയിൽ, ഇബ്രാഹിം ഹാജി, ഗഫൂർ സനായ, ഹമീദ് ഹാജി, യൂസഫ് സൈനി, അബൂബക്കർ മിസ്ബഹി തെന്നല, റഹീം മതിലകം, കബീർ പറമ്പിൽ പീടിക, അലി കൊടുങ്ങല്ലൂർ (ക്യാമ്പ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.