പുതുവർഷത്തിൽ സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു

റിയാദ്​: പുതുവർഷത്തിൽ ഇന്ധവില വർധിപ്പിച്ച്​ സൗദി അരാംകോ. ഡീസലിനാണ്​ വില വർധന. പെട്രോൾ വിലയിൽ മാറ്റമില്ല.

ഡീസൽ ഒരു ലിറ്ററിന്​ 51 ഹലാലയാണ്​ വർധിപ്പിച്ചത്​. നിലവിലെ 1.15 റിയാൽ 1.66 റിയാലായാണ്​ ഉയർത്തിയത്​. ഇന്ന്​ (ജനുവരി ഒന്ന്)​ മുതൽ പ്രാബല്യത്തിൽ. എന്നാൽ പെട്രോൾ വില കഴിഞ്ഞ വർഷത്തേത്​ തന്നെ തുടരും. പെട്രോൾ 91ന്​ 2.18 റിയാലും 95ന്​ 2.33 റിയാലുമാണ്​ വില.

വാർഷികാവലോകനത്തി​െൻറ അടിസ്ഥാനത്തിലാണ്​ ഡീസൽ വില വർധിപ്പിക്കാനും പെട്രോൾ വില അതേനിലയിൽ തുടരാനും തീരുമാനിച്ചതെന്ന്​ സൗദി അരാംകോ വൃത്തങ്ങൾ അറിയിച്ചു

Tags:    
News Summary - Saudi Aramco hikes diesel rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.