റിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ മലപ്പുറം ജില്ല കെ.എം.സി.സി ഫുട്ബാൾ ടീമിന് 'വിജയാരവം' എന്ന പേരിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചു.
ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഉസ്മാൻ അലി പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ല പ്രസിഡന്റ് മുഹമ്മദ് വേങ്ങര അധ്യക്ഷത വഹിച്ചു. ജില്ല കെ.എം.സി.സി ആക്ടിങ് സെക്രട്ടറി ഷാഫി ചിറ്റത്തുപാറ സ്വാഗതവും ലത്തീഫ് കരിങ്കപാറ നന്ദിയും പറഞ്ഞു. സഫീർ സിനാൻ, മുബാറക്, തൻസീം, സത്താർ താമരത്ത് ബുഷൈർ, ജാനിഷ് പൊന്മള, ഷബീൽ, ജാനിഷ്, അഫ്സൽ അബ്ദുല്ല, ഷബീബ്, ഇർഷാദ് എന്നിവരുൾപ്പെടുന്ന ടീമാണ് മലപ്പുറം ജില്ല കമ്മിറ്റിക്ക് ഫുട്ബാൾ കിരീടം നേടിക്കൊടുത്തത്.
കളിക്കാർക്കുള്ള ഉപഹാരം ബഷീർ ഇരുമ്പുഴി, മജീദ് മണ്ണാർമല, മൊയ്ദീൻ കുട്ടി പൊന്മള, അബൂബക്കർ മങ്കട, നജ്മുദ്ദീൻ അരീക്കൻ, റഫീഖ് ചെറുമുക്ക്, നാസർ മഞ്ചേരി, ശിഹാബ് തങ്ങൾ കുറുവ, സിറാജ് മേടപ്പിൽ, സഫീർ വണ്ടൂർ എന്നിവർ കൈമാറി. ചടങ്ങിൽ അഷ്റഫ് കൽപകഞ്ചേരി, ശുഹൈബ് പനങ്ങാങ്ങര, തെന്നല മൊയ്തീൻ കുട്ടി, നാസർ മാങ്കാവ്, യു.പി. മുസ്തഫ, മുജീബ് ഉപ്പട, ഷൗക്കത്ത് കടമ്പോട്ട്, ശകീൽ തിരൂർക്കാട് എന്നിവർ സംസാരിച്ചു.
ജില്ല കെ.എം.സി.സി ഭാരവാഹികളായ മുനീർ വാഴക്കാട്, യൂനസ് കൈതക്കോടൻ, ശരീഫ് അരീക്കോട്, യൂനസ് സലീം താഴേക്കോട്, അഷ്റഫ് മോയൻ, ഹമീദ് ക്ലാരി, സിദ്ദീഖ് കോനാരി, ഇക്ബാൽ തിരൂർ, കുഞ്ഞിപ്പ തവനൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.