റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല വനിത വിങ് സാമൂഹിക സുരക്ഷ പദ്ധതിയുടെ അംഗത്വ കാമ്പയിന് തുടക്കംകുറിച്ചു. ഏഴുവർഷമായി ഒട്ടനവധി പ്രവാസി കുടുംബങ്ങൾക്ക് തുണയായ സാമൂഹിക സുരക്ഷ പദ്ധതിയുടെ അംഗത്വ കാമ്പയിൻ കാലയളവിൽ കൂടുതൽ പ്രവാസി കുടുംബിനികളെ ചേർക്കാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. വനിത വിങ് പ്രസിഡൻറ് സൽവ സുൽഫീക്കർ അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടേമ്പാട്ട് എന്നിവർ സംസാരിച്ചു. ഷാഫി ചിറ്റത്തുപ്പാറ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ സുമയ്യ ഖാലിദ്, ഖദീജ അഷ്റഫ്, രഹ്ന ഷൗക്കത്ത്, അഫീല നജ്മുദ്ദീൻ, ഷാബിറ അഷ്റഫ്, ഫാരിസ വെങ്കിട്ട, സുലൈഖ ഷൗക്കത്തലി, ഹബീബ സഫീർ, നുസൈബ ഷറഫ്, ശരീഫ സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഡോ. നജ്ല ഹബീബ് സ്വാഗതവും ശരീഫ നജ്മുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.