ജിദ്ദ: മലപ്പുറം സ്വദേശിയായ യുവാവ് കോവിഡ് ബാധിച്ച് ജിദ്ദയിൽ മരിച്ചു. കിഴിശ്ശേരി കുഴിമണ്ണ മലയിൽ താമസിക്കുന്ന തച്ചപ്പറമ്പൻ മുഹമ്മദ് അഷ്‌റഫ് (27) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് കോവിഡ് ബാധിച്ച് ജിദ്ദ അമീർ ഫവാസിലെ അൽ സാഗർ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചത്.
ശ്വാസതടസ്സം നേരിട്ടാണ് മരണം. കിലോ പതിനൊന്നിലെ ഹയ്യൽ ആദിൽ എന്ന സ്ഥലത്ത് സമൂസ ഷോപ്പിൽ ജീവനക്കാരനായിരുന്നു. മൂന്നര വർഷമായി പ്രവാസിയായ ഇദ്ദേഹം ഇതുവരെ നാട്ടിൽ പോയിട്ടില്ല.
ഉടൻ നാട്ടിൽ അവധിക്ക് പോവാനുള്ള ഒരുക്കത്തിനിടെയാണ് മരണം. അവിവാഹിതനാണ്. പിതാവ്: ഉമ്മർ, മാതാവ്: ഖദീജ. മരണാനന്തര നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.