മസ്തിഷ്കാഘാതം: മലപ്പുറം സ്വദേശി അൽഅഹ്സയിൽ മരിച്ചു

അൽഅഹ്സ: മസ്തിഷ്കാഘാതം മൂലം മലയാളി അൽഅഹ്സയിൽ മരിച്ചു. മലപ്പുറം, പറമ്പിൽപീടിക, സൂപർ ബസാർ സ്വദേശി തടത്തിൽ പറമ്പിൽ വീട്ടിൽ ഹുസൈൻ കൊറലോട്ടി (46) ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ സുബഹി നമസ്കരിക്കുമ്പോഴാണ് മസ്​തിഷ്​കാഘാതമുണ്ടായത്​. ഉയൂൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്​ധ ചികിത്സക്കായി വൈകീട്ട്​ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. നില അൽപ്പം ഭേദപ്പെട്ടെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. 

മൃതദേഹം കിങ്​ ഫഹദ് ആശുപത്രിയിലെ മോർചറിയിലേക്ക്​ മാറ്റി. പരേതനായ അലവിയാണ് പിതാവ്. ഉമ്മയും ഭാര്യയും നാല് മക്കളും ഉണ്ട്. 25 വർഷമായി അൽ അഹ്‌സ ഉയൂണിൽ ലുലു റെഡിമെയിഡ്​ ആൻഡ്​​ കോസ്​മെറ്റിക്​സിലായിരുന്നു ജോലി.
 

Tags:    
News Summary - Malappuram Native Dies Saudi Arabia -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.