ദമ്മാം: ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച മലപ്പുറം പ്രീമിയർ ലീഗ് മൂന്നാം സീസണിൽ ആവഞ്ചേഴ്സ് പെരിന്തൽമണ്ണ ചാമ്പ്യന്മാർ. അൽഖോബാർ സാബ്സ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഈഗർ ലിയോസ് വളാഞ്ചേരിയെ പരാജയപ്പെടുത്തിയാണ് ആവഞ്ചേഴ്സ് ജേതാക്കളായത്. ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി ആവഞ്ചേഴ്സിെൻറ ശിഹാബിനെ തെരഞ്ഞെടുത്തു. ടൂർണമെൻറിലെ മികച്ച കളിക്കാരനും ബാറ്ററുമായി ഈഗർ ലിയോസിെൻറ റാഷിദിനേയും മികച്ച ബൗളറായി ആവഞ്ചേഴ്സിെൻറ സലാഹിനെയും മികച്ച ഫീൽഡറായി റോമാ കാസ്റ്റിലിെൻറ വാജിദിനെയും വിക്കറ്റ് കീപ്പറായി ആവഞ്ചേഴ്സിെൻറ തന്നെ ഷബീറലിയെയും ഫയർപ്ലേ അവാർഡിനായി റോയൽസ് ട്രൈക്കേഴ്സിനെയും തെരഞ്ഞെടുത്തു.
മലപ്പുറം ജില്ലയിലെ വിവിധ പട്ടണങ്ങളെ പ്രതിനിധീകരിച്ച് എട്ട് ഫ്രാൈഞ്ചസി ടീമുകളിലായി 150ഓളം കളിക്കാർ മാറ്റുരച്ച ടൂർണമെൻറിനെ വീക്ഷിക്കാൻ നിരവധി കാണികളാണ് ഗ്രൗണ്ടിലെത്തിയത്. റഫ മെഡിക്കൽസ് പ്രതിനിധി അസ്കറലി ജേതാക്കൾക്കുള്ള ട്രോഫി കൈമാറി. സൽക്കാര ഫാമിലി റസ്റ്റാറൻറ് മാനേജിങ് പാർട്ണർ അഫ്സൽ പെരിന്തൽമണ്ണ, ബ്ലൂടാഗ് പ്രതിനിധി സമീർ സാം, ഒമാസ് പ്രതിനിധി ഷിനാജ്, മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ് കെ.പി. ഹുസൈൻ പെരിന്തൽമണ്ണ, എൻ.ആർ.ഐ ഫോറം പ്രതിനിധി ഇഖ്ബാൽ ആനമങ്ങാട് എന്നിവർ ചേർന്ന് കളിക്കാരുമായി പരിചയപ്പെട്ടു.
സമാപന ചടങ്ങിൽ മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ പ്രസിഡൻറ് നജ്മുസ്സമാൻ ഐക്കരപ്പടി അധ്യക്ഷത വഹിച്ചു. ഷെമീർ കൊടിയത്തൂർ, സഫീർ മണലോടി, നാസർ വെള്ളത്ത്, പ്രദീപ് കുമാർ, കെ.വി. സുരേഷ്, സുരേഷ് കണ്ണൂർ, റസാഖ്, സിറാജ് ആലപ്പി, യാസർ അറഫാത്ത് തുടങ്ങിയവർ സംബന്ധിച്ചു. എം.പി.എൽ ജനറൽ കൺവീനർ സഹീർ മജ്ദാൽ സ്വാഗതവും ഇസ്മാഈൽ പുള്ളാട്ട് നന്ദിയും പറഞ്ഞു. ശിഹാബ്, ഷെഫീഖ്, യൂസുഫ് മലപ്പുറം, യൂനുസ്, ആബിദ്, കെ.ടി. സാദത്ത്, സാബിത്ത് ചിറക്കൽ, സലീം മൊടവൻ, സഹീർ മുണ്ടോടൻ, റുബൈദ്, മൻസൂർ, സാദിഖ്, ജനു ജനാർദനൻ, ബൊവാസ് തോമസ്, സുഹൈർ, റംഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.