ദമ്മാം: മലപ്പുറം കൂട്ടായ്മ നടത്തുന്ന ക്രിക്കറ്റ് ടൂർണമെൻറ് എം.പി.എൽ നാലാം സീസൺ വ്യാഴം, വെള്ളി ദിവസങ്ങളിൽ ദമ്മാമിലെ ഗൂഖ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. മലപ്പുറം കൂട്ടായ്മയുടെ ഭാരവാഹികൾ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിൽ ഏറെ ശ്രദ്ധയകർഷിക്കപ്പെട്ട ഈ ടൂർണമെൻറ് ഐ.പി.എൽ മാതൃകയിലാണ് സംഘടിപ്പിക്കുന്നത്. റോയൽ സ്ട്രൈക്കേഴ്സ് മലപ്പുറം, അബീർ വാസ്ക് വേങ്ങര, റെഡ് ആരോസ് തിരൂർ, ബി.ആർ.സി മഞ്ചേരി, നോർത്ത് ഈസ്റ്റ് യുനൈറ്റ്ഡ് നിലമ്പൂർ, റോയൽ റേസേഴ്സ് കോട്ടക്കൽ, സരീഖ് കോട്ടപ്പടി, ഹിറ്റർസ് ചെമ്മാട് എന്നീ എട്ട് ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരക്കുക. ഈ പരിപാടിയിൽനിന്നും ലഭിക്കുന്ന തുകയും മത്സര വിജയികൾക്ക് നൽകുന്ന തുകയും ചാരിറ്റിക്ക് വേണ്ടി വിനിയോഗിക്കും.
ഓൺലൈനിലൂടെ ടൂർണമെൻറിലേക്കുള്ള കളിക്കാരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയെന്നും ഒരാഴ്ചക്കകം തന്നെ താര ലേലവും ജേഴ്‌സി പ്രകാശനവും നടത്തിയെന്നും സംഘാടകർ പറഞ്ഞു. ഡോ. അമിത ബഷീറാണ് താരലേലത്തിന് നേതൃത്വം നൽകിയത്. പ്രസിഡൻറ് നജ്മുസമാൻ ഐക്കരപ്പടി, ജനറൽ സെക്രട്ടറി സുലൈമാൻ അലി, വൈസ് പ്രസിഡൻറ് ഇസ്മാഈൽ പുള്ളാട്ട്, ട്രഷറർ യൂസുഫ് അലി, യാസർ അറഫാത്ത്, സഹീർ മുണ്ടോടൻ, രജീഷ് അഹ്‌മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.