ജിദ്ദ: ജിദ്ദയിലെ മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിലുള്ള പ്രവാസികളുടെ കൂട്ടായ്മയായ മലപ്പുറം സൗഹൃദവേദിയുടെ അഞ്ചാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കവിയും ചിത്രകാരനുമായ അരുവി മോങ്ങം ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സൗഹൃദവും പരസ്പര സഹകരണവുമാണ് ആപത്ഘട്ടങ്ങളിൽ ഏതൊരാൾക്കും കൂട്ടിനുണ്ടാവുകയുള്ളൂവെന്നും അതിനുപകരിക്കുന്ന രീതിയിലുള്ള സൗഹൃദ കൂട്ടായ്മകൾ കാലാകാലങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽനിന്ന് രക്ഷപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് യു.എം ഹുസൈൻ അധ്യക്ഷത വഹിച്ചു. മുസാഫർ അഹമ്മദ് പാണക്കാട് ആമുഖ പ്രഭാഷണം നടത്തി. എഴുത്തുകാരി റജിയ വീരാനെ ചടങ്ങിൽ ആദരിച്ചു. അവർക്കുള്ള സ്നേഹോപഹാരം 'ഗൾഫ് മാധ്യമം' ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ നൽകി. മലപ്പുറം സൗഹൃദവേദി വനിത വിങ് കൺവീനർ നൂറുന്നീസ ബാവ, ഹഫ്സ മുസാഫർ അഹമ്മദ്, മറ്റ് വനിത വിങ് പ്രതിനിധികൾ എന്നിവർ ചേർന്ന് റജിയ വീരാനെ പൊന്നാട അണിയിച്ചു. പി.കെ കുഞ്ഞാൻ മലപ്പുറം ശബ്ദസന്ദേശത്തിലൂടെയും, ഷിബു തിരുവനന്തപുരം, സുൽഫീക്കർ ഒതായി, നാസർ വെളിയംകോട്, നാസർ വാവകുഞ്ഞു, ഹസൻ കൊണ്ടോട്ടി, ഹക്കീം പാറക്കൽ, കുഞ്ഞിമുഹമ്മദ് കൊടശേരി, അബ്ദുള്ള മുക്കണ്ണി, ബാദുഷ, ബഷീർ പരുത്തിക്കുന്നൻ, അഷ്റഫ് ചുക്കൻ, ഹക്കീം മുസ്ലിയാരകത്ത്, ഷൗക്കത്ത് പരപ്പനങ്ങാടി എന്നിവർ ആശംസകൾ നേർന്നു.
മീഡിയവൺ പതിനാലാം രാവ് സീസൺ മൂന്ന് വിജയി റബീഉള്ള നയിച്ച ഗാനമേള പരിപാടിക്ക് കൊഴുപ്പേകി. മിർസ ഷരീഫ്, റഹീം കാക്കൂർ, ഖാസിം കുറ്റ്യാടി, വി.പി സക്കരിയ മലപ്പുറം, മുബാറക് വാഴക്കാട്, അലി കുറ്റിപ്പാല, സനോജ്, യദു നന്ദൻ, മുംതാസ് അബ്ദുൽറഹ്മാൻ, സോഫിയ സുനിൽ, റിൻഷ റഫീഖ് എന്നിവർ ഗാനമാലപിച്ചു. നാദിറ ടീച്ചർ അണിയിച്ചൊരുക്കി കുരുന്നു പ്രതിഭകൾ അവതരിപ്പിച്ച ഗ്രൂപ് ഡാൻസും പൂജ പ്രേം അവതരിപ്പിച്ച ക്ലാസിക് ഡാൻസും ഏറെ ശ്രദ്ധേയമായി.
ഫിറോസ് ഖാൻ (ഗ്ലോബൽ ഒപ്റ്റിക്സ്), സൈതലവി നിബറാസ്, എ.കെ മജീദ് അൽ ബൈത്ത്, മജീദ് മക്ക, റഫീഖ് പാണക്കാട്, ഹാരിസ് അഹമ്മദ് കൊന്നോല, സതീഷ് ബാബു മേൽമുറി, സഹാസ് മങ്കരത്തൊടി , റഫീഖ് കാടേരി, ലത്തീഫ് പട്ടർക്കടവ്, സാബിറ റഫീഖ്, സിജി പ്രേം, നജ്മ ഹാരിസ്, സുഹ്റ ഷൗക്കത്ത്, സാജിദ തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. പി.കെ നാദിർഷ , നിസാർ കോയ്മ, മുനീർ മന്നയിൽ, റിഫു പൂളക്കണ്ണി, അബ്ദു പട്ടർക്കടവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഷ്ഫർ നരിപ്പറ്റ സ്വാഗതവും പി.കെ വീരാൻ ബാവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.