മ​ല​ർ​വാ​ടി ഫാ​മി​ലി ഫെ​സ്റ്റ് 'എ​സ്‌​പാ​ലി​യ​ർ 2022' ഇ​ന്ന്

യാം​ബു: മ​ല​ർ​വാ​ടി യാം​ബു, മ​ദീ​ന ഘ​ട​ക​ങ്ങ​ൾ ഒ​രു​ക്കു​ന്ന 'എ​സ്‌​പാ​ലി​യ​ർ 2022' ഫാ​മി​ലി ഫെ​സ്റ്റ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ വെ​ള്ളി​യാ​ഴ്ച യാം​ബു​വി​ലെ ആ​റാ​ട്കോ എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പി​ൽ ന​ട​ക്കും.

വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി 'മാ​ജി​ക് ടെ​ന്റ്', ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി 'ടേ​സ്റ്റി ഓ​വ​ൻ', ഫു​ഡ് ഫെ​സ്റ്റ് എ​ന്നി​വ​ക്കു പു​റ​മെ മ​ല​ർ​വാ​ടി​യു​ടെ പ്ര​മു​ഖ ഗാ​യി​ക​യാ​യ മ​ദീ​ന​യി​ലെ ത​ൻ​സീ​മ മൂ​സ​യും മ​ല​ർ​വാ​ടി കു​രു​ന്നു​ക​ളും മ​റ്റും പ​ങ്കെ​ടു​ക്കു​ന്ന ക​ലാ, സം​ഗീ​ത പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യ​താ​യും പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​ൻ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും മ​ല​ർ​വാ​ടി കോ​ഓ​ഡി​നേ​റ്റ​ർ മൂ​സ മ​മ്പാ​ടും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നൗ​ഷാ​ദ് വി. ​മൂ​സ​യും അ​റി​യി​ച്ചു.

Tags:    
News Summary - malarvadi family fest espaliyar 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.