യാംബു: മലർവാടി കേരളയും ടീൻ ഇന്ത്യയും സംയുക്തമായി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവമായ 'ഗ്ലോബൽ ലിറ്റിൽ സ്കോളറി'ന്റെ രജിസ്ട്രേഷൻ യാംബുവിലും മദീനയിലും പുരോഗമിക്കുന്നു. യാംബു, മദീന സോണൽതല ഉദ്ഘാടനം യൂത്ത് ഇന്ത്യ യാംബു ജനറൽ സെക്രട്ടറി യാഷിക് തിരൂർ നിർവഹിച്ചു.
ഒന്നു മുതൽ 10 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കായാണ് മലർവാടി ലിറ്റിൽ സ്കോളർ മത്സരം സംഘടിപ്പിക്കുന്നത്. ആദ്യഘട്ട ഓൺലൈൻ മത്സരങ്ങൾ ശനിയാഴ്ചയും ഞായറാഴ്ചയും നടക്കും. www.mlarvadi.org എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാമെന്നും മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ രണ്ടു റൗണ്ടുകൾ ഓൺലൈനിലും അവസാന മെഗാറൗണ്ട് ഓഫ് ലൈനിലുമായിരിക്കും നടക്കുകയെന്നും മലർവാടി യാംബു, മദീന കോഓഡിനേറ്റർ മൂസ മമ്പാട് അറിയിച്ചു. അഞ്ചു ലക്ഷം രൂപയുടെ സമ്മാനങ്ങൾ കാത്തിരിക്കുന്ന വൈജ്ഞാനിക മത്സരത്തിന് പേര് രജിസ്റ്റർ ചെയ്യാത്ത കുട്ടികൾ എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.