ജിദ്ദ: മലർവാടി ജിദ്ദ നോർത്ത് സോൺ മെഗാ ക്വിസ് ഫൈനൽ മത്സരം സംഘടിപ്പിച്ചു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി റമദാനിൽ നടത്തിയ ഡെയിലി ക്വിസിൽ പങ്കെടുത്ത ഇരുന്നൂറോളം മത്സരാർഥികളിൽ നിന്നും യോഗ്യത നേടിയവർക്കാണ് മെഗാ ക്വിസ് ഫൈനൽ ഒരുക്കിയത്. മലർവാടി വെസ്റ്റേൺ പ്രൊവിൻസ് രക്ഷാധികാരി ഫസൽ കൊച്ചി പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടികളിലും അന്തർലീനമായ കഴിവുകൾ കണ്ടെത്തി അതിനെ വളർത്തി കൊണ്ട് വരാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതിനാവശ്യമായ പരിപാടികളിൽ കുട്ടികളുടെ നല്ല പങ്കാളിത്തം അനിവാര്യയി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റേൺ പ്രൊവിൻസ് മലർവാടി കോർഡിനേറ്റർ നജാത്ത് സക്കീർ സംസാരിച്ചു. നീഹാ ഇനാം, ആയിഷ അസ്വാ, അദ്ലാൻ യൂനുസ് (കിഡ്സ് വിഭാഗം), ഇജാസ് സക്കീർ, നുഹ പുള്ളിശ്ശേരി, ഷിസ അഹ്മദ് (സബ് ജൂനിയർ വിഭാഗം), ആലിയ റാഷിദ്, നഷ്വാ അനൂം, ജന്ന മെഹക് (ജൂനിയർ വിഭാഗം) എന്നിവർ മെഗാ ക്വിസ് ഫൈനലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.
ദൗഹത്തുൽ ഉലൂം ഇന്റർനാഷനൽ സ്കൂൾ ഡെപ്യൂട്ടി ഡയറക്ടർ സായിദ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. റമദാൻ ചാർട്ട്, റമദാൻ റീൽസ്, മാതൃ ദിനത്തിലെ കത്തെഴുത്ത് തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്ക് സമിതിയംഗങ്ങൾ, മലർവാടി മെന്റർമാർ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് നടന്ന മലർവാടി കുട്ടികളുടെ വിവിധ കലാപരിപാടികൾ ശ്രദ്ദേയമായി. ജിദ്ദ നോർത്ത് സോൺ രക്ഷാധികാരി അബ്ദുൽ റഷീദ് കടവത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മിസ്അബ് ഖിറാഅത്ത് നടത്തി. നോർത്ത് സോൺ മലർവാടി കോർഡിനേറ്റർമാരായ ഷമീർ മാളിയേക്കൽ, നാഫില ഷമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.