റിയാദ്: ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മലർവാടി ഒലയ റോസ് യൂനിറ്റ് 'ഈദിൻ മധുരം 2022' സംഘടിപ്പിച്ചു. മലർവാടി ഒലയ വനിത കോഓഡിനേറ്റർ ഷഹനാസ് സാഹിൽ ആമുഖ പ്രഭാഷണം നടത്തി. ട്രെയിനർമാരായ ഷുക്കൂർ പൂക്കയിൽ, നവാസ് റഷീദ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നൽകിയ ലൈഫ് സ്കിൽ ട്രെയിനിങ് സെഷൻ പുതിയൊരനുഭവമായി. മലർവാടി അംഗങ്ങളായ ഷിസ ഫാത്തിം, നസറിൻ ഫസൽ ഖുർആനിൽ നിന്നുള്ള അവതരണവും കാശിഫ് 'ബ്യൂട്ടി ഓഫ് ഈദ്' എന്ന വിഷയത്തിൽ പ്രസംഗവും നടത്തി.
റിഫാസ് ഷമീം, നാജിഹ് റഹ്‌മാൻ, അമാൻ മുഹമ്മദ്, റൈഹാൻ മുജീബ്, അദീവ് മുഹമ്മദ്, മുഹമ്മദ് റിസിൻ, സായാൻ മുജീബ് എന്നിവർ അവതരിപ്പിച്ച ഒപ്പന, നസ്രിൻ ഫസൽ, യുംന മറിയം, ഷിസ ഫാത്തിമ, ആലിയ ബാനു എന്നിവർ അവതരിപ്പിച്ച ഖവാലി, ആമിർ സൈൻ നവാസ്, റിഫാസ് ഷമീം എന്നിവർ അവതരിപ്പിച്ച അറബിക് ഡാൻസ് തുടങ്ങിയവ പരിപാടിക്ക് തിളക്കമേകി. ഫജ്‌ന കോട്ടപറമ്പിൽ, സാജിത ഫസൽ തുടങ്ങിയവർ കലാപരിപാടികൾക്ക് നേതൃത്വം കൊടുത്തു.
മെൻറർമാരായ എം.പി. ഷഹ്ദാൻ, ഹാരിസ് എം.കെ, ഫസലുറഹ്മാൻ, സാഹിൽ കെ.എം, ഷംനാദ് കാസിം, ആയിഷ ബീവി, സജീന സാദിഖ്, ഷെർമി നവാസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ വിജ്ഞാന-കായിക പരിപാടികൾ നടത്തി. മലർവാടി ഹൗസുകൾ തമ്മിലുള്ള ഫുട്ബാൾ മത്സരത്തിൽ ടീം ബ്രസീൽ വിജയികൾക്കുള്ള ട്രോഫി കരസ്ഥമാക്കി. സമാപന പരിപാടിയിൽ മലർവാടി സോണൽ കോഓഡിനേറ്റർ സാജിദ് അലി ചേന്ദമംഗലൂർ കുട്ടികളോടായി സംവദിച്ചു. തനിമ ഒലയ ഏരിയ പ്രസിഡന്റുമാരായ ഹുസൈൻ എടപ്പാൾ, ഹഫ്സ ഹാരിസ് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങളുടെ വിതരണം നിർവഹിച്ചു. മലർവാടി ഒലയ ഏരിയ കോഓഡിനേറ്റർ ഫഹദ് എടപ്പാൾ സ്വാഗതവും ഫജ്‌ന കോട്ടപറമ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.