അൽഖോബാർ: സന്ദർശക വിസയിലെത്തിയ മലയാളി വയോധിക അൽഖോബാറിൽ നിര്യാതയായി. തൃശൂര്‍ ഒളരിക്കര കാട്ടകത്ത് വീട്ടില്‍ പരേതനായ ഷാഹിദ് ലത്തീഫിെൻറ ഭാര്യ ഐഷു (84) ആണ് മരിച്ചത്. തൃശൂര്‍ പതിയാശ്ശേരി കുടുംബാംഗം പരേതരായ അഹ്മ്മദുണ്ണി, കൊച്ചു കദീജ ദമ്പതികളുടെ മകളായ ഐഷു കഴിഞ്ഞ ഡിസംബര്‍ മുതല്‍ സന്ദർശക വിസയില്‍ മകന് മുഹ്യുദ്ദീെൻറ കുടുംബത്തോടൊപ്പം ഖോബാര്‍ അഖ്റബിയയില്‍ താമസിച്ചുവരുകയായിരുന്നു.
വാര്‍ധക്യ സഹജമായ പ്രയാസങ്ങള്‍ മൂലം ചികിത്സയിലും വിശ്രമത്തിലും കഴിയവേ ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം മൂലം മരണപ്പെടുകയായിരുന്നു. മക്കൾ: മുഹമ്മദ് ശരീഫ് (യു.എ.ഇ), മുഹ്യുദ്ദീന്‍ (അൽഖോബാർ), ഡോ. അസ്ലം (ജിദ്ദ), മുഹമ്മദ് നിസാര്‍, ഷീല, അസ്മ. മരുമക്കൾ: ശൈലജ, ഖനീമ, ബീന ബീഗം, സാജിത, അഡ്വ. അബ്ദുല്ല സോന, അസൈനാര്‍ (റിട്ട. ഡിവൈ.എസ്.പി). സാമൂഹിക പ്രവര്ത്തകന് നാസ് വക്കത്തിെൻറ നേതൃത്വത്തില്‍ നിയമ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച ഉച്ചക്ക് മൂന്നോടെ മൃതദേഹം തുഖ്ബ മഖ്ബറയിൽ മറവ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.