പ്ര​ഭാ​ക​ര​ൻ ഇ​സാ​ക്കി​ന് സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ​ പി.​എ. സി​ദ്ദീ​ഖ് മ​ട്ട​ന്നൂ​ർ രേ​ഖ​ക​ൾ കൈ​മാ​റു​ന്നു

വേദനസംഹാരി കൈവശംവെച്ചതിന്​ പിടിയിലായ മലയാളി രണ്ടുമാസത്തിന്​ ശേഷം ജയിൽമോചിതനായി

ഹാ​ഇ​ൽ: സൗ​ദി​യി​ൽ വി​ത​ര​ണം നി​യ​ന്ത്രി​ക്ക​പ്പെ​ട്ട മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​ന് പി​ടി​യി​ലാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ല​യാ​ളി 60 ദി​വ​സ​ത്തി​ന്​ ശേ​ഷം മോ​ചി​ത​നാ​യി. ത​െൻറ കൈ​വ​ശമുണ്ടാ​യി​രു​ന്ന​ത് നാ​ട്ടി​ലെ ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ച്ചി​രു​ന്ന മ​രു​ന്നാ​ണെ​ന്ന് ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​യു​ക​യും അ​ത്​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​ക്ക് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്‌​ത​തോ​ടെ​യാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ ഇ​സാ​ക്ക്​​ മോ​ചി​ത​നാ​യ​ത്. ത​ബൂ​ക്കി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം അ​വ​ധി ക​ഴി​ഞ്ഞ് ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കും​വ​ഴി​യാ​ണ് ല​ഗേ​ജ് പ​രി​ശോ​ധ​ന​യി​ൽ മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗ​ത്തി​െൻറ സ്പെ​ഷ​ൽ സ്ക്വാ​ഡ് ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൈ​വ​ശം നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന മ​രു​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വേ​ദ​ന സം​ഹാ​രി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​ണി​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം മു​മ്പാ​കെ പ​റ​െ​ഞ്ഞ​ങ്കി​ലും അ​ത്​ തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മ​തി​യാ​യ രേ​ഖ​ക​ൾ കൈ​വ​ശമില്ലാ​തി​രു​ന്ന​തി​നാ​ൽ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​െൻറ മോ​ച​ന​ത്തി​ന് ഹാ​ഇ​ൽ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ഭാ​ഗം ഭാ​ര​വാ​ഹി പി.​എ. സി​ദ്ദീ​ഖ് മ​ട്ട​ന്നൂ​ർ ശ്ര​മി​ക്കു​ക​യും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​നു​മ​തി പ​ത്ര​ത്തോ​ടു​കൂ​ടി അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ​നി​ന്ന് വ​രു​ന്ന പ്ര​വാ​സി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ങ്ങ​ളും പ്രി​സ്ക്രി​പ്ഷ​ൻ ലെ​റ്റ​റും കൈ​യി​ൽ ക​രു​താ​ൻ മ​റ​ക്ക​രു​തെ​ന്ന് സി​ദ്ദീ​ഖ് പ്ര​വാ​സി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - malayali arrested for keeping pain killer released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.