സൗദിയിൽ കാറപകടത്തിൽ മലയാളി മരിച്ചു

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് അൽ അഹ്സയിലെ ഉദൈലിയ റോഡിൽ കാര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി നൊച്ചോട്ടെ നാസര്‍ (58) ആണ് മരിച്ചത്.

ഇദ്ദേഹം ഓടിച്ച കാറാണ് മറിഞ്ഞത്. സഹയാത്രികരായ ജയന്ത് പരശുരാം, അഭിജിത്ത് എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. മൃതദേഹം ഹുഫൂഫിലെ കിങ് ഫഹദ് മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Tags:    
News Summary - Malayali died in a car accident in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.