മദീനയിലെ ചരിത്രസ്ഥലങ്ങൾ സന്ദർശിക്കുന്ന തീർഥാടകർ

മദീനയിൽ സന്ദർശനത്തിനെത്തി മലയാളി തീർഥാടകർ

മദീന: കേരളത്തിൽനിന്ന് ഹജ്ജിനെത്തിയ മലയാളി തീർഥാടകർ മദീന സന്ദർശനത്തിനായി എത്തിതുടങ്ങി വിവിധ സ്വകാര്യ ഗ്രൂപ്പുകളിൽ എത്തിയ ഹാജിമാരാണ് മദീനയിൽ സന്ദർശനത്തിനെത്തുന്നത്. ഈ മാസം 15 നാണ് സ്വകാര്യ ഗ്രൂപ് വഴി ആദ്യ സംഘം മലയാളി ഹാജിമാർ മകയിലെത്തിയിരുന്നത്. ഇവർ ഏതാനും ദിനം മക്കയിൽ തങ്ങിയ ശേഷമാണ് മദീന സന്ദർശനത്തിന് പുറപ്പെട്ടത്

മദീനയിലെത്തുന്ന സംഘങ്ങൾ മസ്ജിദുന്നബവിയിലെ നമസ്കാരങ്ങളിലും പ്രാർഥനകളിലും പങ്കെടുക്കും. കൂടാതെ മദീനയിലെ പ്രവാചക ചരിത്രം ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ സന്ദർശിക്കും, ഉഹ്ദ്, കന്തഖ്, മസ്ജിദ് കുബാ, മസ്ജിദ് കിബിലതൈൻ, ഖുർആൻ പ്രസ്, തുടങ്ങിയവ കൂടുതൽ ഹാജിമാർ സന്ദർശിക്കുന്ന ഇടങ്ങളാണ്. ഹജ്ജിന് മുന്നേ മദീന സന്ദർശനം പൂർത്തിയാക്കി ഇവർ ഹജിനായി തിരിച്ചെത്തും. പിന്നീട് ജിദ്ദ വഴിയായിരിക്കും ഇവരുടെ മടക്കം.

മദീനയിലെത്തുന്ന മലയാളി തീർഥാടകർക്ക് വലിയ സ്വീകരണമാണ് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ സ്വീകരണം മാണ് ലഭിക്കുന്നത് പാട്ടുപാടിയും മധുര പാനീയങ്ങൾ വിതരണം നടത്തിയും വനിതകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിന് വളന്റിയർമാർ സ്വീകരണത്തിൽ പങ്കാളികളാകുന്നു. ഹജ്ജിന്റെ അടുത്ത ദിനങ്ങളിൽ ഇവർ മക്കയിലേക്ക് മടങ്ങും

കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഹാജിമാർ ഹജ്ജിനു ശേഷമാണ് മദീന സന്ദർശനം നടത്തുന്നത് ഇതുവരെ 3000 ലേറെ നോൺ മഹറാം ഹാജിമാർ ഉൾപ്പെടെ 8000 ത്തോളം തീർഥാടകർ മക്കയിലെത്തിയിട്ടുണ്ട്. കരിപ്പൂർ,കൊച്ചി,കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഇപ്പോൾ ജിദ്ദ വഴി എത്തുന്നത്.

Tags:    
News Summary - Malayali pilgrims visit Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.