യാത്രക്കിടെ കാറിൽ വെച്ച്​ ഹൃദയാഘാതം​; മലയാളി സാമൂഹിക പ്രവർത്തകൻ റിയാദിൽ നിര്യാതനായി

റിയാദ്: റിയാദ്​ എയർപ്പോർട്ടിൽനിന്ന്​ സുഹൃത്തിനെയും കൂട്ടി വരുന്നതിനിടെ കാറിൽ വെച്ച്​ ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവർത്തകൻ നിര്യാതനായി. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട്​ കൊയിലാണ്ടി ഐസ് പ്ലാൻറ്​ റോഡിൽ ആബിദ നിവാസിൽ (അമൽ) ടി.വി. സഫറുല്ല (55) ആണ്​ മരിച്ചത്​.

വിമാനത്താവളത്തിൽ നിന്ന് സുഹൃത്തിനെ കൊണ്ടുവരുന്നതിനിടെ കാറിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കെ.എം. സലീന (കൊല്ലം). കൊയിലാണ്ടി മുനിസിപ്പൽ മുസ്​ലിം ലീഗ് പ്രസിഡൻറും നഗരസഭ കൗൺസിലറുമായ കെ.എം. നജീബ് ഭാര്യ സഹോദരനാണ്.

മക്കൾ: ഡോ. തൻഹ മറിയം, മുഹമ്മദ് അലൻ (മർക്കസ് ലോ കോളജ് വിദ്യാർഥി), അഫ്രിൻ സഫറുല്ല (വയനാട് ഡി.എം. മിംസ് വിദ്യാർഥി), ലയാൻ സഫറുല്ല (ഗോകുലം പബ്ലിക് സ്​കൂൾ വടകര). പിതാവ്: പരേതനായ ഇബ്രാഹിം ഹാജി മലേഷ്യ. മാതാവ്: ഫാത്തിമ ആബിദ നിവാസ്. സഹോദരങ്ങൾ: തസ്​ലി (പറമ്പത്ത്), തഫ്‌സീല (കൊയിലാണ്ടി), ഷബീർ അലി (ദുബൈ), മുക്താർ ഇബ്രാഹിം (ഖത്തർ).

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളും കോഴിക്കോട് ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങും രംഗത്തുണ്ട്​.

Tags:    
News Summary - Malayali social activist passed away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.