റി​യാ​ദ് എ​യ​ർ മെ​ട്രോ​പൊ​ളി​റ്റാ​നോ സ്​​റ്റേ​ഡി​യ​മാ​യി മാ​റു​ന്ന അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡ് സ്​​റ്റേ​ഡി​യം

അത്‌ലറ്റിക്കോ മഡ്രിഡ് സ്റ്റേഡിയം ഇനി ‘റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയം’

റി​യാ​ദ്​: സ്​​പെ​യി​നി​ലെ അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡ് സ്​​റ്റേ​ഡി​യം ഇ​നി ‘റി​യാ​ദ് എ​യ​ർ മെ​ട്രോ​പൊ​ളി​റ്റാ​നോ’ സ്റ്റേ​ഡി​യ​മാ​കും. ഇ​തി​നു​ള്ള ക​രാ​റി​ൽ റി​യാ​ദ്​ എ​യ​റും അ​റ്റ്‌​ല​റ്റി​ക്കോ മ​ഡ്രി​ഡും ഒ​പ്പു​വെ​ച്ചു. സ്പാ​നി​ഷ് ക്ല​ബാ​യ അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡി​െൻറ സ്വ​ന്തം സ്റ്റേ​ഡി​യ​ത്തി​െൻറ പേ​രാ​ണ്​ 2033 വ​രെ ‘റി​യാ​ദ് എ​യ​ർ മെ​ട്രോ​പൊ​ളി​റ്റാ​നോ സ്റ്റേ​ഡി​യം’ എ​ന്ന്​ മാ​റ്റു​ന്ന​തെ​ന്ന്​ റി​യാ​ദ്​ എ​യ​ർ അ​റി​യി​ച്ചു. സ്റ്റേ​ഡി​യ​ത്തി​െൻറ പു​തി​യ പേ​ര് ഒ​ക്ടോ​ബ​ർ 20ന് ​ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും.

ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 10ന് ​ഒ​പ്പു​വെ​ച്ച റി​യാ​ദ് എ​യ​റും സ്പാ​നി​ഷ് ഫു​ട്ബാ​ൾ ക്ല​ബ് അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത ക​രാ​റി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി​യെ​ന്നും റി​യാ​ദ്​ എ​യ​ർ വ്യ​ക്ത​മാ​ക്കി. ക​രാ​ർ പ്ര​കാ​രം റി​യാ​ദ് എ​യ​ർ ക്ല​ബി​െൻറ ഔ​ദ്യോ​ഗി​ക സ്പോ​ൺ​സ​റും എ​ക്സ് ക്ലൂ​സി​വ് എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി​യു​മാ​യി. ടീ​മി​െൻറ സ്റ്റേ​ഡി​യ​ത്തി​െൻറ പു​തി​യ നാ​മ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​തി​ന്​ പു​റ​മെ അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡ് ക​ളി​ക്കാ​രു​ടെ ജ​ഴ്​​സി​യു​ടെ മു​ൻ​വ​ശ​ത്ത് റി​യാ​ദ് എ​യ​ർ​ലൈ​ൻ ലോ​ഗോ പ​തി​ക്കു​ന്ന​തും ക​രാ​റി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന്​​ റി​യാ​ദ്​ എ​യ​ർ സൂ​ചി​പ്പി​ച്ചു.

ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഫു​ട്​​ബാ​ൾ സ്​​റ്റേ​ഡി​യ​ത്തി​ന്​ റി​യാ​ദ് എ​യ​റി​െൻറ പേ​രി​ടു​ന്ന​ത്​ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണെ​ന്ന്​​ റി​യാ​ദ് എ​യ​ർ സി.​ഇ.​ഒ ടോ​ണി ഡ​ഗ്ല​സ് പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​മു​ഖ​മാ​യ ഒ​രു സ്​​റ്റേ​ഡി​യ​ത്തി​െൻറ പേ​രു​മാ​റ്റ​ത്തി​നാ​ണ്​ ഞ​ങ്ങ​ൾ സാ​ക്ഷ്യം വ​ഹി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. 2033 വ​രെ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡു​മാ​യു​ള്ള വി​ശി​ഷ്​​ട​മാ​യ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഈ ​പു​രാ​ത​ന ക്ല​ബു​മാ​യി ദീ​ർ​ഘ​കാ​ല ബ​ന്ധം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. ഈ ​ച​രി​ത്ര​പ​ര​മാ​യ ആ​ഗോ​ള സ്‌​പോ​ർ​ട്‌​സ് ലാ​ൻ​ഡ്‌​മാ​ർ​ക്കി​ൽ ‘റി​യാ​ദ് എ​യ​ർ’ എ​ന്ന പേ​രി​െൻറ സാ​ന്നി​ധ്യം അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക ലോ​ക​ത്ത് സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് സി.​ഇ.​ഒ ഡ​ഗ്ല​സ്​ പ​റ​ഞ്ഞു.

റി​യാ​ദ് എ​യ​റു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന്​ അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡ്​ സി.​ഇ.​ഒ മി​ഗ്വ​ൽ ഏ​ഞ്ച​ൽ ഗി​ൽ പ​റ​ഞ്ഞു. ആ​ഗോ​ള പ്രോ​ജ​ക്ട് ആ​രം​ഭി​ക്കു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ഒ​രു ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി എ​ന്ന നി​ല​യി​ൽ അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച റി​യാ​ദ് എ​യ​ർ ടീ​മി​ന് ന​ന്ദി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ട് ക​മ്പ​നി​ക​ളി​ലൊ​ന്നും സൗ​ദി​യു​ടെ പു​തി​യ വി​മാ​ന ക​മ്പ​നി​യു​മാ​ണ്​ ‘റി​യാ​ദ് എ​യ​ർ’.

2025െൻ​റ മ​ധ്യ​ത്തോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ഏ​ഷ്യ, ആ​ഫ്രി​ക്ക, യൂ​റോ​പ്പ് എ​ന്നി​വ​ക്കി​ട​യി​ലു​ള്ള സൗ​ദി​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ്ഥാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി 2030ഓ​ടെ ലോ​ക​ത്തെ നൂ​റി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രെ എ​ത്തി​ക്കാ​നാ​ണ്​ ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Atletico Madrid Stadium now 'Riyadh Air Metropolitano Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.