അബഹ: സൗദി തെക്കൻ മേഖലയിൽ വാഹനാപകടത്തിൽ നാല് മരണം. രണ്ടു പേർക്ക് പരിക്ക്. അബഹയിൽ നിന്ന് മഹായിലേക്കുള്ള ഹൈവേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സ്വദേശി പൗരനും മൂന്ന് പെൺമക്കളും മരിച്ചത്.
ഭാര്യയും മകനും പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യയുടെ പരിക്ക് ഗുരുതരമാണ്.
അബഹ-മഹായിൽ റോഡിലെ ശആര്‍ ചുരത്തിൽ വെച്ചാണ് ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ മിനി ലോറിയുമായും മറ്റൊരു കാറുമായും കൂട്ടിയിടിച്ചത്. സംഭവമുണ്ടായ ഉടനെ സിവില്‍ ഡിഫന്‍സും റെഡ് ക്രസൻറും ട്രാഫിക് പൊലീസും കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
പരിക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇതേ ആശുപത്രി മോര്‍ച്ചറിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.