റി​യാ​ദി​ലെ മ​ല​യാ​ളി​കൂ​ട്ടം സ​ദാ​ഫ്‌​കോ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്​

മ​ല​യാ​ളി​ക്കൂ​ട്ടം സ​ദാ​ഫ്‌​കോ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷം

റി​യാ​ദ്: മ​ല​യാ​ളി​കൂ​ട്ടം സ​ദാ​ഫ്‌​കോ റി​യാ​ദ് ഘ​ട​കം നാ​ലാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. സു​ലൈ ലു​ലു ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​വും ഓ​ണ​സ​ദ്യ​യും ഓ​ണ​ക്ക​ളി​ക​ളും അ​ര​ങ്ങേ​റി.

നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. കൂ​ട്ടാ​യ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി​യും നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​വും ന​ട​ന്നു. ന​യീം പ്ര​സി​ഡ​ൻ​റാ​യും ഷ​ഫീ​ഖ് സെ​ക്ര​ട്ട​റി​യാ​യും ഒ​മ്പ​ത് അം​ഗ പു​തി​യ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചെ​റി​യ കു​ട്ടി​ക​ളെ​കൊ​ണ്ട് കേ​ക്ക് മു​റി​ച്ചു തു​ട​ക്കം കു​റി​ച്ചു. പൊ​തു​യോ​ഗ​ത്തി​ൽ അ​ബ്​​ദു​നാ​സ​ർ ചെ​റു​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ണ​ർ​വ് കു​ടും​ബ കൂ​ട്ടാ​യ്​​മ കാ​ര​ണ​വ​ർ നാ​സ​ർ വ​ണ്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ഹാ​ബ് ഒ​തു​ക്കു​ങ്ങ​ൽ, ഇ​സ്മാ​ഈ​ൽ, പി.​എം.​എ​ഫ്. ജോ​ൺ​സ​ൻ, പി.​എം.​എ​ഫ്. റ​സ​ൽ, അ​ന​സ്​ ക​രു​പ​ട​ന്ന, പി.​എം.​എ​ഫ്. ഷാ​ജ​ഹാ​ൻ, അ​സൈ​നാ​ർ ഒ​ബ​യാ​ർ, റ​ഷീ​ദ്, അ​രു​ൺ ജോ​യ്, ഹ​ബീ​ബ് ഓ​മാ​നൂ​ർ, മ​ജീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന കാ​യി​ക പ​രി​പാ​ടി​ക്ക് മു​ൻ പ്ര​സി​ഡ​ൻ​റ്​ ജം​ഷാ​ദ്, ജ​ലീ​ൽ, ന​സു​ഹ്, അ​ന​സ്, ഹ​ർ​ഷി​ദ്, ഫാ​സി​ൽ, ന​യീം, സ​ലാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ടം​വ​ലി മ​ത്സ​രം, സു​ന്ദ​രി​ക്ക് പൊ​ട്ടു​തൊ​ട​ൽ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. മു​ത്ത​ലി​ബ് കാ​ലി​ക്ക​റ്റ് ന​യി​ച്ച ക​ലാ​വി​രു​ന്നും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ മാ​റ്റു​കൂ​ട്ടി. നൗ​ഫ​ൽ വ​ട​ക​ര, പ​വി​ത്ര​ൻ ക​ണ്ണൂ​ർ, ആ​ൻ​ഡ്രി​യ ജോ​ൺ​സ​ൺ, അ​ഭി​ന​ന്ദ ബാ​ബു, റ​ഫീ​ഖ് എ​ന്നി​വ​ർ ഗാ​നം ആ​ല​പി​ച്ചു. ഫാ​ത്തി​മ റി​ന ആ​ൻ​ഡ്​ അ​ൽ​വീ​ന ചി​ന്നു എ​ന്നി​വ​ർ ഡാ​ൻ​സും അ​വ​ത​രി​പ്പി​ച്ചു. ഷെ​ബി മ​ൻ​സൂ​ർ അ​വ​താ​ര​ക​യാ​യി​രു​ന്നു.

Tags:    
News Summary - Malayalikuttam Sadafco 4th Anniversary Proclamation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.