റിയാദ്: ഉടമ നോക്കിനിൽക്കേ കാർ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെ റിയാദ് മലസിലുള്ള ഗാസി റസ്റ്റോറന്റിന്റെ മുന്നിൽ നിർത്തിയ മലയാളിയുടെ ASD 6624 ടൊയോട്ട കൊരോള കാറാണ് കഴിഞ്ഞ വെള്ളിയാഴ്ച കൺമുന്നിൽ നിന്ന് കവർച്ചക്കാർ തട്ടിയെടുത്ത് അതിവേഗം ഓടിച്ചുപോയത്.
റസ്റ്റോറൻറിനോട് ചേർന്നുള്ള ബഖാലയിൽ നിന്ന് സാധനം വാങ്ങാനായി കാർ നിർത്തി എഞ്ചിൻ ഓഫാക്കാതെ കടയിലേക്ക് നടക്കുന്ന നിമിഷ നേരത്തിനുള്ളിലാണ് ഈ സംഭവമുണ്ടായത്. കാറുടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാറിനെ കുറിച്ച് എന്തെങ്കിലു൦ വിവര൦ കിട്ടിയാൽ 0590679510 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.