ജുബൈൽ: ശിശുദിനത്തോട് അനുബന്ധിച്ച് മലർവാടി ജുബൈൽ ഘടകം ബാലോത്സവം സംഘടിപ്പിച്ചു. ജുബൈൽ ലുലു ഹൈപർമാർക്കറ്റുമായി സഹകരിച്ച് ‘ചാച്ചാജിയോടൊത്ത് ഒരു ദിനം’ എന്ന തലക്കെട്ടിലായിരുന്നു പരിപാടി നടന്നത്.
നൂറിൽ പരം കുട്ടികൾ പങ്കെടുത്ത പരിപാടി രക്ഷിതാക്കളുടെയും അഭ്യുദയ കാംക്ഷികളുടെയും സജീവ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. ബഡ്സ്, കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ നാല് വിഭാഗങ്ങളിലായി നടന്ന ചിത്രരചന മത്സരങ്ങൾ കുട്ടികളുടെ സർഗാത്മകത വിളിച്ചോതുന്ന വേദിയായി മാറി.
ജുബൈൽ തനിമ പ്രസിഡന്റും മലർവാടി രക്ഷാധികാരിയുമായ നാസർ ഓച്ചിറ ശിശുദിന സന്ദേശം സദസിന് കൈമാറി. പണ്ഡിറ്റ് നെഹ്റുവിന്റെ ജീവിതവും അഭിനവ കാലഘട്ടത്തിൽ പുതിയ തലമുറ അത് മാതൃകയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അബ്ദുൽ ഗഫൂർ മങ്കരത്തൊടി പ്രോഗ്രാം കൺവീനറായിരുന്നു. ജനുവരി രണ്ട് മുതൽ ആഗോള മലയാളി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘മലർവാടി ലിറ്റിൽ സ്കോളർ 2023’ വിജ്ഞാനോത്സവത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആകർഷകമായ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. ഡിസംബർ 20 വരെ രജിസ്ട്രേഷൻ സമയം ദീർഘിപ്പിച്ചിട്ടുണ്ട് എന്ന് അദ്ദേഹം അറിയിച്ചു.
ഹഫീസും മെഹ്നാസും അവതാരകരായിരുന്നു. ഇരുവരും നടത്തിയ നെഹ്റു അനുസ്മരണ ക്വിസ് പ്രോഗ്രാമിൽ രക്ഷിതാക്കളും ഭാഗമായി. ആകർഷകമായ സമ്മാനങ്ങളും സംഘാടകർ ഏർപ്പെടുത്തിയിരുന്നു.
പി.കെ. നൗഷാദ്, ലുലു ജനറൽ മാനേജർ ആസിഫ്, ഖാലിദ്, ഫർഹാൻ, നായിഫ്, അധ്യാപികമാരായ എൽന, സുഫൈറ, നീതു എന്നിവർ അതിഥികളായിരുന്നു. നൗറീൻ നസീഫ് പ്രാർഥനാഗാനം ആലപിച്ചു. തനിമ വൈസ് പ്രസിഡൻറ് കെ.പി. മുനീർ, ഡോ. ജൗഷീദ്, നിയാസ് നാരകത്ത്, ഷബീന ജബീർ, നൂർജഹാൻ നാസർ, ഷനൂബ അബ്ദുൽ കരീം, സൽവ ജംഷീർ, ഫാസില റിയാസ്, അബ്ദുൽ കരീം ആലുവ, സഫിയ ഷെഫിൻ, ഷിബിന എന്നിവർ പരിപാടി നിയന്ത്രിച്ചു. ഫിദ നസീഫ സ്വാഗതവും റഫീന നസീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.