റിയാദ്: എം.ഇ.എസ് മമ്പാട് കോളജ് അലുമ്നി റിയാദ് ചാപ്റ്റർ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ നടത്തിയ ഗ്രാൻഡ് ക്വിസ് മത്സരത്തിൽ റിയാദ് മോഡേൺ സ്കൂൾ വിദ്യാർഥി മുഹമ്മദ് ഇബ്രാഹിം ഒന്നാം സ്ഥാനം നേടി. അൽ ആലിയ സ്കൂൾ വിദ്യാർഥി അഭിഷേക്, ഡൽഹി പബ്ലിക് സ്കൂൾ വിദ്യാർഥി ഡേവിസ് ജോൺ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 750, 500, 250 സൗദി റിയാലും സർട്ടിഫിക്കറ്റുമാണ് യഥാക്രമം വിജയികൾക്ക് സമ്മാനിച്ചത്.
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന മത്സരത്തിൽ റിയാദിലെ വിവിധ ഇൻറർനാഷനൽ സ്കൂളുകളിൽ നിന്നുള്ള സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗത്തിലെ നിരവധി വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. സിജി ഇന്റർനാഷനൽ റിയാദ് ചാപ്റ്റർ ചെയർമാനും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ടെക്നിക്കൽ മാനേജറുമായ നവാസ് റഷീദ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിയാദ് ചാപ്റ്റർ പ്രസിഡന്റ് അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു.
ഗ്രാൻഡ് ഹൈപ്പർ മാനേജിങ് ഡയറക്ടർ സമീർ ബാബു, മാർക്കറ്റിങ് മാനേജർ ഫറാസ്, അലുമ്നി രക്ഷാധികാരി റഫീഖ് കുപ്പനത്ത് തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ശിഹാബുദ്ദീൻ കുഞ്ചീസ് ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചു. നിർവാഹക സമിതിയംഗം മൻസൂർ ബാബു നിലമ്പൂർ ആമുഖ പ്രഭാഷണം നടത്തി. സലിം വാലില്ലാപ്പുഴ, സുബൈദ മഞ്ചേരി, ജാസ്മിൻ റിയാസ് തുടങ്ങിയവർ മത്സരാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ടി.പി. ബഷീർ, ഷാജിൽ നിലമ്പൂർ, പി.പി. ഷമീർ, അബ്ദുസ്സലാം തൊടികപുലം, അബ്ദുല്ലത്തീഫ്, ഹസീന മൻസൂർ, മുജീബ് പള്ളിശ്ശേരി, ഷമീർ കരുവാടൻ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ എം.ടി. ഹർഷദ്, സഫീർ തലാപ്പിൽ, മുഹമ്മദ് റിയാസ്, സഫീർ വണ്ടൂർ, റിയാസ് കണ്ണിയൻ എന്നിവർ നേതൃത്വം നൽകി. അബ്ദുല്ല വല്ലാഞ്ചിറ, സലിം മമ്പാട്, ഷാജഹാൻ മുസ്ലിയാരകത്ത് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അബൂബക്കർ മഞ്ചേരി സ്വാഗതവും റിയാസ് വണ്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.