റിയാദ്: സൗദി അറേബ്യയിലെ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇൻറർനാഷനൽ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. മമ്മൂട്ടി നായകനാവുന്ന 'ഭീഷ്മപർവം' എന്ന സിനിമയുടെ പ്രചാരണാർഥമാണ് ടൂർണമെൻറ്.
ചെറിയ പെരുന്നാൾ ദിനത്തിലാണ് ട്വൻറി20 പ്രീമിയർ ലീഗ് നടത്തുന്നത്. ഒമ്പത് ഫ്രാഞ്ചൈസികളിൽനിന്ന് 130ഓളം കളിക്കാരെ ഉൾപ്പെടുത്തിയാണ് പ്രീമിയർ ലീഗ് മത്സരങ്ങൾ. ഇതിെൻറ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു.
നൗഷാദ് കോട്ടക്കൽ, സുനിൽ മുഹമ്മദ് (രക്ഷാധികാരി), അഭിലാഷ് മാത്യു (ചെയർ.), ഷമീർ വല്ലപ്പുഴ (വൈസ് ചെയർ.), ഉസ്മാൻ കൊറ്റുമ്പ (കോഓഡിനേറ്റർ), ഫവാദ് മുഹമ്മദ് (ഫിനാൻസ് കൺ.), ബഷീർ വല്ലപ്പുഴ (കൺ.), മുബഷിർ റിയാദ്, സജാദ് റിയാദ്, ഫാറൂഖ് റിയാദ്, താജുദ്ദീൻ ദമ്മാം, നുൻസർ ജിദ്ദ, ഗഫൂർ ജിദ്ദ, ലൈസൻ ദമ്മാം, യാസിർ ദമ്മാം, താജു അയ്യരിൽ ദമ്മാം, ഷിഹാസ് ദമ്മാം, സജീഷ് റിയാദ് (പ്രവർത്തകസമിതി അംഗങ്ങൾ) എന്നിവരടങ്ങിയ സമിതിയെയാണ് തെരഞ്ഞെടുത്തത്. യോഗത്തിൽ പ്രസിഡൻറ് നൗഷാദ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നഹാബ്, ജോയൻറ് സെക്രട്ടറി ഷജീഷ് താജുദ്ദീൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ഷമീർ വല്ലപ്പുഴ സ്വാഗതവും ട്രഷറർ ഫവാദ് റഹ്മാൻ നന്ദിയും പറഞ്ഞു. ടീം സംഘടിപ്പിക്കാനും കളിക്കാനും താൽപര്യമുള്ളവർ 0556339415, 0545771623 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.