റിയാദ്: ഗൾഫിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് തങ്ങളുടെ സൗദിയിലെ മുഴുവൻ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും 'മംഗോ മാനിയ'ക്ക് തുടക്കമായി. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 50 ലധികം ഇനങ്ങളുമായി ആരംഭിച്ച മാമ്പഴ മേളക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വിശാലമായ മാമ്പഴ ശ്രേണിയിലെ ഏറ്റവും മധുരമുള്ള ഇനങ്ങളായ ഗെലന്ത്, ഹിന്ദി, ടോമി, കുരി, പോൻസേ, സെലാസേഷൻ, സെനാര, സിബ്ധ, സുഡാനി, അൽഫോൻസോ, ഹിമപസന്ത്, നീലം, ഇന്ത്യയിൽ നിന്നുള്ള ബദാമി, തായ്‌ലൻഡിൽ നിന്നുള്ള ഗ്രീൻ മാമ്പഴം, സ്‌പെയിനിൽ നിന്നുള്ള പാൽമർ, വിയറ്റ്നാമിൽ നിന്നുള്ള ചു, ശ്രീലങ്കയിൽ നിന്നുള്ള കർത്തകൊളമ്പൻ, ബ്രസീലിൽ നിന്നുള്ള ടോമി അത്കിൻസ്, മെക്സിക്കോയിൽ നിന്നുള്ള അറ്റോൾഫോ, ഇന്തോനേഷ്യയിൽ നിന്നുള്ള ഗെഡോംഗ്, ഉഗാണ്ടയിൽ നിന്നുള്ള തൈമൂർ, തുടങ്ങിയ എറ്റവും മുന്തിയ ഇനം മാമ്പഴങ്ങളാണ് മേളയില്‍ എത്തിച്ചിരിക്കുന്നത്. ഒപ്പം സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും മേളയിൽ ലഭ്യമാണ്. എല്ലാ ഇനങ്ങൾക്കും മികച്ച ആനുകൂല്യങ്ങളാണ് മേളയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 'മംഗോ മാനിയ'ഈ മാസം എട്ടു വരെ നീണ്ടുനിൽക്കും.
വർഷങ്ങളായി തങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് വൻ പിന്തുണയാണ് മാമ്പഴ മേളക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇപ്രാവശ്യവും മേള വൻ വിജയകരമാകുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. മേളയിലേക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങൾ സൗദിയിലെത്തിക്കാൻ ലുലുവിന്റെ അതാത് രാജ്യങ്ങളിലുള്ള സോഴ്‌സിംഗ് ഓഫീസുകൾ വളരെയധികം സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.