ജുബൈൽ: സൗദി അറേബ്യൻ ഓയിൽ കമ്പനി (സൗദി അരാംകോ) ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഹെവി വാൾ പ്രഷർ വെസലുകളുടെ ഉൽപാദനത്തിനായി ഫാക്ടറി നിർമിക്കുന്നതിന് ലാർസൻ ആൻഡ് ടൂബ്രോയുമായി (എൽ.ആൻഡ്.ടി) യുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. 1,20,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഫാക്ടറിയിൽ ഇലക്ട്രിക് പവർ, ഓയിൽ, ഗ്യാസ് എന്നിവയുൾപ്പെടെ നിരവധി വ്യവസായങ്ങൾക്ക് സഹായിക്കുന്ന സുപ്രധാന ഉപകരണങ്ങൾ നിർമിക്കാൻ ലക്ഷ്യമിടുന്നു. 2022 മൂന്നാം പാദത്തോടെ ഉൽപാദനം ആരംഭിക്കാൻ കഴിയുംവിധമാണ് പദ്ധതി ഒരുങ്ങുന്നത്. ഇത്തരം ഉൽപന്നങ്ങൾ നിർമിക്കുന്ന മേഖലയിലെ ആദ്യ കമ്പനിയായിരിക്കുമിത്. ഗൾഫ് മേഖലയിലും മിഡിലീസ്റ്റിലും വടക്കെ ആഫ്രിക്കയിലും സേവനം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. ധാരണപത്രം കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച "നമാത്" പ്രോഗ്രാമിന് അനുസൃതമാണെന്നും സാമ്പത്തിക വിപുലീകരണവും വൈവിധ്യവത്കരണവും പ്രോത്സാഹിപ്പിച്ച് രാജ്യത്തിെൻറ മഹത്തായ അവസരം പ്രയോജനപ്പെടുത്താൻ പദ്ധതി ലക്ഷ്യമിടുന്നതായും അരാംകോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.