ജിസാൻ: ഫറസാൻ ദ്വീപുകളിൽ മറൈൻ ആംബുലൻസ് സേവനം ആരംഭിച്ചു. ജിസാൻ മേഖല ഗവർണർ അമീർ മുഹമ്മദ് ബിൻ നാസിർ ബിൻ അബ്ദുൽ അസീസ് ആംബുലൻസ് സർവിസിെൻറ ഉദ്ഘാടനം നിർവഹിച്ചു.
ജിസാൻ ആരോഗ്യകാര്യ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ഡോ. അവാജി അൽനഈമി ആംബുലൻസിെൻറ പ്രത്യേകതകൾ ഗവർണർക്ക് വിശദീകരിച്ചുകൊടുത്തു. തുടർന്ന് ഗവർണർ ആംബുലൻസിെൻറ പ്രവർത്തനങ്ങൾ പരിശോധിച്ചു. സ്വദേശികൾക്കും വിദേശികൾക്കും മേഖല ആരോഗ്യകാര്യാലയം നൽകിവരുന്ന സേവനങ്ങളുടെ വിപുലീകരണത്തിെൻറ ഭാഗമായാണ് മറൈൻ ആംബുലൻസ് സേവനം ഒരുക്കിയിരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തോടും നൂതന സംവിധാനങ്ങളോടും കൂടിയ മറൈൻ ആംബുലൻസ് 1,36,00,000 റിയാൽ ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്. മൂന്ന് കിടക്കകളുടെ സൗകര്യമാണുള്ളത്. ഒന്ന് തീവ്രപരിചരണ ചികിത്സക്കാണ്. അഞ്ച് കിടക്കകളിലേക്കുവരെ വികസിപ്പിക്കാൻ ശേഷിയുണ്ട്. കാർഡിയോ ഉപകരണങ്ങൾ, തിരമാലകൾക്കിടയിലൂടെയുള്ള യാത്രക്ക് അനുയോജ്യമായ സ്ട്രെച്ചർ, വെള്ളം വലിച്ചെടുക്കാനുള്ള ഉപകരണങ്ങൾ, അടിയന്തര ആവശ്യങ്ങൾക്കുള്ള മരുന്നുകൾ എന്നിവ ആംബുലൻസിലുണ്ട്.
45 മിനിറ്റുകൊണ്ട് ഫർസാൻ ദ്വീപിൽനിന്ന് ജിസാൻ തുറമുഖത്തെത്താൻ കഴിയും. ജിസാൻ ആരോഗ്യകാര്യാലയത്തിന് കീഴിലെ അടിയന്തര വിഭാഗത്തിന് ആംബുലൻസുമായി ആശയവിനിമയം നടത്താനും സ്ഥലം നിർണയിക്കാനും കഴിയുന്ന സ്മാർട്ട് സംവിധാനങ്ങളും ആംബുലൻസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.