ജിദ്ദ: മാറാക്കര പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓൺലൈൻ കൗൺസിൽ യോഗം ചെയർമാൻ കെ.പി. ബീരാൻകുട്ടി കരേക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബക്കർ ഹാജി അധ്യക്ഷത വഹിച്ചു.
പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി നാസർ ഹാജി കാടാമ്പുഴയും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അബൂബക്കർ രണ്ടത്താണിയും യോഗത്തിൽ അവതരിപ്പിച്ചു. പ്രതിസന്ധിഘട്ടത്തിലും ഗ്ലോബൽ കെ.എം.സി.സി ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ഹംസക്കുട്ടി ഹാജി, ഒ.കെ. കുഞ്ഞിപ്പ എന്നിവർ നേതൃത്വം നൽകി. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പ്രഖ്യാപനം മാറാക്കര സി.എച്ച് സെൻറർ ഹാളിൽ നടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തകസമിതിയിൽ വെച്ച് പ്രസിഡൻറ് കാടാമ്പുഴ മൂസഹാജി നിർവഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബൂബക്കർ തുറക്കൽ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ, പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ എ.പി. മൊയ്ദീൻ കുട്ടി മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ കാലൊടി അബു ഹാജി, ഒ.കെ. കുഞ്ഞിപ്പ, എ.പി. അബ്ദു, ഇബ്രാഹീം പൂവഞ്ചിന, മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.പി. സജ്ന ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.പി. കുഞ്ഞിമുഹമ്മദ്, വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പാമ്പാലത്ത് നജ്മത്ത്, പഞ്ചായത്ത് ബോർഡ് അംഗങ്ങളായ എ.പി. ജാഫറലി, കുട്ടൻ, ഷംല ബഷീർ, മുബഷിറ അമീർ, കെ.എം.സി.സി നേതാക്കളായ ബക്കർ ഹാജി മണ്ണാർതൊടി, ഹംസഹാജി മാറാക്കര, നാസർഹാജി കല്ലൻ, റഷീദ് മാറാക്കര, കുഞ്ഞിമുഹമ്മദ് കൊളമ്പൻ, മാനു ആലുങ്ങൽ തുടങ്ങിയവർ പുതിയ കമ്മിറ്റിക്ക് ആശംസ നേർന്ന് സംസാരിച്ചു.
ഭാരവാഹികൾ: ബഷീർ കുഞ്ഞു കാടാമ്പുഴ റാസൽ ഖൈമ (പ്രസി), ശരീഫ് പുതുവള്ളി (വർക്കിങ് പ്രസി.), അബൂബക്കർ തയ്യിൽ ഖത്തർ (ജന. സെക്ര), അഷ്റഫലി പുതുക്കുടി അബൂദബി (ഓർഗ. സെക്ര), മുഹമ്മദ് കല്ലിങ്ങൽ ജിദ്ദ (ട്രഷ). പി.ടി. അബൂബക്കർ മസ്കത്ത്, മുഹമ്മദ് പൂവഞ്ചിന അൽഐൻ, ഹുസൈൻ പനമ്പുലാക്കൽ കുവൈത്ത്, ഷൗക്കത്തലി കരേക്കാട് ദുബൈ, നാസർ കാടാമ്പുഴ മക്ക (വൈസ് പ്രസി), പി.കെ. മുസ്തഫ ലണ്ടൻ, ഉസ്മാൻ കരിപ്പായി ബഹ്റൈൻ, ഫൈസൽ ചെരട ഖത്തർ, സൈനു കുണ്ടുവായിൽ ഫുജൈറ, ബഷീർ നെയ്യത്തൂർ അൽഅഹ്സ (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.