ദമ്മാം: സുന്നി മർകസ് 40ാം വാർഷികത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ദമ്മാം സെൻട്രൽതല പ്രച ാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഐ.സി.എഫ് സൗദി നാഷനൽ പ്രസിഡൻറ് ഹബീബ് തങ്ങൾ അ ൽബുഖാരി ഉദ്ഘാടനം ചെയ്തു. മുസ്ലിം സമൂഹത്തിെൻറ ആത്മീയ വൈജ്ഞാനിക സംസ്കാരിക നവോത്ഥാന മുന്നേറ്റങ്ങൾക്ക് കരുത്തുപകരാൻ മർകസ് സ്ഥാപനങ്ങൾക്ക് സാധിച്ചിട്ടുണ്ടന്നും പുതുതായി തുടക്കം കുറിക്കുന്ന നോളജ് സിറ്റി വിജ്ഞാന വിഹായസിലേക്ക് പുതിയ വാതായനങ്ങൾ തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.എഫ് ദമ്മാം സെൻട്രൽ പ്രസിഡൻറ് അബ്ദുൽ സമദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അഷ്റഫ് സഖാഫി മായനാട് മുഖ്യ പ്രഭാഷണം നടത്തി.
സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളെ കുറിച്ച് അബ്ബാസ് തെന്നല വിശദീകരിച്ചു. സമ്മേളന ഭാഗമായി ദമ്മാം സെൻട്രലിൽ സഖാഫി സംഗമം, മർകസ് അലുംനി മീറ്റ്, വിദ്യാഭ്യാസ സെമിനാർ, ഇന്തോ-അറബ് സെമിനാർ, സ്ഥാപന മേധാവികളുടെ സംഗമം, ഡോക്യുമെൻററി പ്രദർശനം, എക്സിബിഷൻ പവിലിയൻ എന്നിവ നടക്കും. യൂസുഫ് സഖാഫി ബൈത്താർ, നാസർ മസ്താൻ മുക്ക്, അഹമ്മദ് നിസാമി ഇരിങ്ങല്ലൂർ, സൈനുദ്ദീൻ അഹ്സനി വൈലത്തൂർ, ഹമീദ് വടകര, ഖിദ്ർ മുഹമ്മദ്, അൻവർ കളറോഡ്, അമീൻ തങ്ങൾ, സൈതലവി സഖാഫി റഹീമ, അസൈനാർ മൗലവി തൃശൂർ, നിസാർ പൊന്നാനി എന്നിവർ സംസാരിച്ചു. സലീം പാലിച്ചിറ സ്വാഗതവും ഷെഫീഖ് ജൗഹരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.