റിയാദ്: മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. സ്വാലിഹിയ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ സംഘടനയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു.
റിയാദ് മീഡിയ ഫോറം അക്കാദമിക് കൺവീനർ വി.ജെ. നസറുദ്ദീൻ ഇഫ്‌താർ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.സി. ഷാജു അധ്യക്ഷത വഹിച്ചു. പുതിയ ലോഗോയുടെ പ്രകാശനം സാമൂഹികപ്രവർത്തക മൈമൂന അബ്ബാസ് നിർവഹിച്ചു.
റിയാദ് ഒ.ഐ.സി.സി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ റമദാൻ സന്ദേശം നൽകി. ഹർഷദ് ഫറോക്ക്, നവാസ് വെള്ളിമാട്കുന്ന്, ഫൈസൽ പൂനൂർ, റാഫി കൊയിലാണ്ടി, ഉമർ മുക്കം, ശിഹാബ് കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
നാദിർഷാ റഹ്മാൻ, ബഷീർ കരുനാഗപ്പള്ളി, മുജീബ് താഴത്തേതിൽ, കെ.പി. മജീദ് എന്നിവർ പങ്കെടുത്തു. സുബൈർ കാരശ്ശേരി, പി.പി. യൂസുഫ്, എ.കെ. മുസ്തഫ, യതി മുഹമ്മദലി, സുഹാസ് ചേപ്പാലി, എൻ.കെ. ഷമീം, ഫൈസൽ നെല്ലിക്കാപറമ്പ്, ഷമിൽ കക്കാട്, മുഹമ്മദ് കൊല്ലളത്തിൽ, മൻസൂർ എടക്കണ്ടി, ഇസ്ഹാഖ്, എം.ടി. ഹർഷാദ്, സി.കെ. സാദിഖ്, ഫൈസൽ കക്കാട്, ഹാറൂൺ കാരക്കുറ്റി, ഷംസു കാരാട്ട്, എൻ.കെ. മുസ്തഫ, അലി പേക്കാടൻ, ഹാസിഫ് കാരശ്ശേരി എന്നിവർ നേതൃത്വം നൽകി. സലാം പേക്കാടൻ ഖിറാഅത്ത് നിർവഹിച്ചു. മാസ് റിയാദ് ജനറൽ സെക്രട്ടറി അഷ്‌റഫ് മേച്ചേരി സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.പി. ജബ്ബാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.