റിയാദ്: കോവിഡ് കാലത്ത് മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റെടുത്ത് ഖബറടക്കാൻ മുന്നിട്ട് പ്രവർത്തിച്ച കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന് 'മീഡിയവൺ'ബ്രേവ്ഹാർട്ട് പുരസ്കാരം സമ്മാനിച്ചു. കെ.എം.സി.സി വനിത സംഘടനയെ കോവിഡ്കാലത്തെ സേവനത്തിൽ മികവോടെ ഉപയോഗപ്പെടുത്തിയ ജസീല മൂസക്കും പുരസ്കാരം കൈമാറി.
കോവിഡ് ബാധിച്ച് റിയാദിൽ ആദ്യമായി മരിച്ച മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ധൈര്യപൂർവം എത്തിയത് കെ.എം.സി.സി വെൽഫെയർ വിങ്ങായ ദാറുസ്സലാമാണ്. ഇതിെൻറ ചെയർമാനാണ് സിദ്ദീഖ് തുവ്വൂർ. ഇതിനു കീഴിൽ രൂപവത്കരിച്ച പ്രത്യേക വളൻറിയർ വിങ്ങിെൻറ സഹായത്തോടെ 170ഒാളം ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് കോവിഡ് കാലത്ത് ഖബറടക്കിയത്. റിയാദ് ഇന്ത്യൻ കമ്യൂണിറ്റി നേതാവ് സൈഗം ഖാൻ പുരസ്കാരം സമ്മാനിച്ചു.
നാലു വർഷമായി റിയാദ് കെ.എം.സി.സി വനിത വിങ്ങിെൻറ ജനറൽ സെക്രട്ടറിയാണ് ജസീല മൂസ. കോവിഡ് സമയത്ത് സന്ദർശക വിസയിലെത്തിയവർക്കും ഗർഭിണികൾക്കും ജസീലയും സംഘവും അത്താണിയായി.സൗദിയുടെ വിദൂര ദേശങ്ങളിൽനിന്ന് നാട്ടിലേക്കു പോകാൻ റിയാദിലെത്തിയ ഗർഭിണികളായ നഴ്സുമാർക്ക് ഇവരുടെ വീട് അഭയകേന്ദ്രമായിരുന്നു. ഇക്കാലയളവിലെ സേവനം കണക്കിലെടുത്താണ് പുരസ്കാരം.'മീഡിയവൺ-മാധ്യമം'കോഡിനേഷൻ കമ്മിറ്റി ഭാരവാഹി താജുദ്ദീൻ ഓമശ്ശേരി പുരസ്കാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.