ദമ്മാം: കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങൾക്ക് പ്രഖ്യാപിച്ച മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരങ്ങൾ സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകരായ ഷാജി വയനാടിനും സൈഫുദ്ദീൻ പൊറ്റശ്ശേരിക്കും സമ്മാനിച്ചു. 18 സംഘടനകൾക്കും 32 സാമൂഹിക പ്രവർത്തകർക്കും പ്രഖ്യാപിച്ച പുരസ്കാരങ്ങളുടെ വിതരണം സൗദിയിലെ വിവിധ കേന്ദ്രങ്ങളിൽ തുടരുകയാണ്. കോവിഡ് കാലത്ത് ദമ്മാം സെൻട്രൽ ആശുപത്രി കേന്ദ്രീകരിച്ച് നൂറുകണക്കിന് മൃതദേഹങ്ങൾ മറവുചെയ്യാൻ മുൻകൈയെടുത്ത സാമൂഹികപ്രവർത്തകനാണ് ഷാജി വയനാട്. ഇൗ സേവനത്തിന് സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ഒപ്പം നിരവധി മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുകയും ചെയ്തു. ദമ്മാം സെൻട്രൽ ജയിലിലെ കേസുകൾ എംബസിയുടെ അനുമതിപത്രത്തോടെ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ വളൻറിയർകൂടിയായ ഷാജി വയനാടിനുള്ള മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം സ്പീഡ് എക്സ് കാർഗോ മാനേജിങ് ഡയറക്ടർ ബാവ ദമ്മാമിൽ നടന്ന ചടങ്ങിൽ കൈമാറി. ഇന്ത്യൻ എംബസിയുടെ അനുമതിപത്രത്തോടെ ലേബർ ഓഫിസ്, പൊലീസ് സ്റ്റേഷൻ, കോടതി, ജവാസത്ത് എന്നീ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് സഹായം നൽകുന്ന സാമൂഹിക പ്രവർത്തകനാണ് സൈഫുദ്ദീൻ പൊറ്റശ്ശേരി. കോവിഡ് പടർന്നുപിടിച്ച കാലത്ത് എംബസിയും പാസ്പോർട്ട് ഓഫിസുകളുമായി ബന്ധപ്പെട്ട് ആളുകൾക്ക് നാട്ടിൽ പോകുന്നതിനുള്ള സഹായങ്ങൾ അദ്ദേഹം ചെയ്തുനൽകി. ഇത് പരിഗണിച്ചുള്ള മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം സ്പീഡ് എക്സ് കാർഗോ പ്രതിനിധി ജുനൈസ് കോടമ്പുഴ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.