റിയാദ്: ഇന്ത്യക്കാരനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്പിച്ച് പണം പിടിച്ചുപറിച്ച് രക്ഷപ്പെട്ട പാകിസ്താനി യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് അറിയിച്ചു. നിയമാനുസൃത നടപടി സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സൈബര്‍ ക്രൈം വിരുദ്ധ നിയമം ലംഘിച്ച് വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ശ്രമങ്ങള്‍ തുടരുന്നതായും റിയാദ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.