ജിദ്ദ: സൗദി അറേബ്യയിൽ നിരവധി വർഷങ്ങളായി 'മീഡിയവൺ' മാർക്കറ്റിങ് മാനേജറായി സേവനം അനുഷ്ഠിച്ചശേഷം ജോലിയിൽനിന്ന് വിരമിച്ച റിജോ ഇസ്മയിലിന് സഹപ്രവർത്തകരും 'ഗൾഫ് മാധ്യമം- മീഡിയവൺ' കോഒാഡിനേഷൻ ജിദ്ദ കമ്മിറ്റിയും യാത്രയയപ്പ് നൽകി. തനിമ കലാസാംസ്കാരിക വേദി വെസ്റ്റേൺ റീജ്യൻ പ്രസിഡൻറ് അബ്ദുൽറഹീം അദ്ദേഹത്തിനുള്ള ഉപഹാരം നൽകി.
ഗൾഫ് മാധ്യമം - മീഡിയവൺ കോഒാഡിനേഷൻ വെസ്റ്റേൺ റീജ്യൻ കൺവീനർ എ. നജ്മുദ്ദീൻ അധ്യക്ഷതവഹിച്ചു. കമ്മിറ്റി അംഗങ്ങളായ സി.എച്ച്. ബഷീർ, എം.പി. അഷ്റഫ്, സഫറുല്ല മുല്ലോളി, സാബിത്ത് സലീം, ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് പി.കെ. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.