ഹാഇൽ: സൗദി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി നവോദയ കലാ സാംസ്കാരികവേദി ഹബീബ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഹാഇൽ അൽ ഹബീബ് ഓഡിറ്റോറിയത്തിൽ നടന്ന ആരോഗ്യ ബോധവത്കരണ ക്ലാസിന് ഡോ. അരവിന്ദ്, ഡോ. ഷൈനിൻ എന്നിവർ നേതൃത്വം നൽകി. മനോജ് ചാവശ്ശേരി അധ്യക്ഷത വഹിച്ചു.
നവോദയ മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ, ജനറൽ സെക്രട്ടറി ഹർഷാദ് കോഴിക്കോട്, ഹബീബ് മെഡിക്കൽ സെൻറർ മാനേജിങ് ഡയറക്ടർ നിസാമുദ്ദീൻ പാറക്കാട്ട്, മാനേജിങ് പാർട്ണർ മാള ബഷീർ, ഓപറേഷൻ മാനേജർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുസ്തഫ മുക്കം സ്വാഗതവും പ്രശാന്ത് കൂത്തുപറമ്പ് നന്ദിയും പറഞ്ഞു. വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ പരിശോധനകളും രോഗനിർണയവും നിരവധി പ്രവാസികൾക്ക് പ്രയോജനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.