ജിദ്ദ: അക്ഷരം വായനവേദി എക്സിക്യൂട്ടീവ് അംഗം ഷഹർബാനു നൗഷാദിെൻറ ആദ്യ കവിതാ സമാഹാരം 'മിടിപ്പ്' ജിദ്ദയിൽ പ്രകാശനം ചെയ്തു. ജൂൺ 19 വായനാ ദിനത്തിൽ അക്ഷരം വായനവേദി ശറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കവിയും ചിത്രകാരനുമായ അരുവി മോങ്ങത്തിന് പുസ്തകം കൈമാറി സാമൂഹിക, സംസ്കാരിക പ്രവർത്തകൻ കെ.ടി. അബൂബക്കർ പ്രകാശന കർമം നിർവഹിച്ചു.
തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് എ. നജ്മുദ്ധീൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. അക്ഷരം രക്ഷാധികാരി സഫറുള്ള മുല്ലോളി അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര, കിസ്മത് മമ്പാട്, അബ്ദുള്ള മുക്കണ്ണി, നാസർ വെളിയംകോട്, സി.എച്ച് ബഷീർ, കബീർ കൊണ്ടോട്ടി, റജിയ ബീരാൻ, ഷാജു അത്താണിക്കൽ, മുഹ്സിൻ കാളികാവ്, എം.വി അബ്ദുൽ റസാഖ്, ഇബ്രാഹിം ശംനാട്, സുഹറ ബഷീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജമാൽ പാഷ, ഫാത്തിമ നഷ എന്നിവർ ഗാനം ആലപിച്ചു.
ഇഷൽ ഫസ്‌ലിൻ കവിത അവതരിപ്പിച്ചു. പുസ്തകത്തെക്കുറിച്ചും തെൻറ കവിതകളെക്കുറിച്ചും കവിയത്രി ഷഹർബാനു നൗഷാദ് സംസാരിച്ചു. സലാഹ് കാരാടൻ, ഉണ്ണി തെക്കേടത്ത്, ജുനൈസ് ബാബു, ഷാജി ചെമ്മല, മൻസൂർ ഫറോക്ക്, അൻവർ വടക്കാങ്ങര തുടങ്ങിയവർ സംബന്ധിച്ചു. അക്ഷരം എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എം അനീസ് ചടങ്ങ് നിയന്ത്രിക്കുകയും ഹംസ എലാന്തി സ്വാഗതവും സാദിഖലി തുവ്വൂർ നന്ദിയും പറഞ്ഞു. ആദിൽ ഖിറാഅത്ത് നടത്തി. കോഴിക്കോട് ആസ്ഥാനമായ കൂര ബുക്സ് ആണ് മിടിപ്പ് കവിതാ സമാഹാരത്തിെൻറ പ്രസാധകർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.