കോവിഡില്ലാ രേഖ: നിബന്ധന ഗൾഫ്​ പ്രവാസികൾക്ക്​ മാത്രമാണെന്ന് അറിയില്ലായിരുന്നു -കെ.ടി. ജലീൽ

ജിദ്ദ: വിദേശത്ത് നിന്നും വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ ആദ്യ ഉത്തരവിൽ​ ൾഫ് നാടുകളിൽ നിന്നും വരുന്ന പ്രവാസികളെ കുറിച്ച്​ മാത്രമാണ്​  പറഞ്ഞിരുന്നതെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്ന് മന്ത്രി കെ.ടി. ജലീൽ. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്​റ്റർ’ ഓൺലൈൻ പരിപാടിയിൽ  സംസാരിക്കുമ്പോഴാണ് സംസ്ഥാന പ്രവാസികാര്യ വകുപ്പി​​െൻറ ഉത്തരവിലെ വിശദാംശങ്ങളെ കുറിച്ചുള്ള അജ്ഞത അദ്ദേഹം വെളിപ്പെടുത്തിയത്​. 

നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവനിറക്കിയ വിവാദ ഉത്തരവിൽ ഗൾഫ് നാടുകളിൽ നിന്നുള്ള വിമാനങ്ങൾക്ക് മാത്രമാണ് നിബന്ധന എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് മാധ്യമ  പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു തനിക്കിതറിയില്ലായിരുന്നു എന്ന്​ മന്ത്രി പ്രതികരിച്ചത്​. അങ്ങനെ ഒരു നിർദേശം ശരിയല്ലെന്നും അത് ന്യായമല്ലെന്നും മന്ത്രി  കൂട്ടിച്ചേർക്കുകയും ചെയ്​തു. 

നിയമം എല്ലാ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ബാധകമാക്കണം. ഒരുപക്ഷെ വന്ദേ ഭാരത് മിഷനിൽ ഏറ്റവും കൂടുതൽ വിമാനങ്ങൾ  വരുന്നത് ഗൾഫ് നാടുകളിൽ നിന്നായതു കൊണ്ടായിരിക്കാം അങ്ങനെയൊരു ഉത്തരവ് ഇറങ്ങിയതെന്നാണ് താൻ കരുതുന്നതെന്നും ബന്ധപ്പെട്ടവരോട് അന്വേഷിച്ച് അതിൽ കൃത്യത വരുത്താമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Minister KT Jaleel Interact With NRI Malayalis -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.