ജിദ്ദ: ഹജ്ജ് കരാർ ഒപ്പിടലുമായി ബന്ധപ്പെട്ട് സൗദിയിലെത്തിയ ഇന്ത്യൻ വനിത-ശിശുവികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസുമായി കൂടിക്കാഴ്ച നടത്തി. പൊതുതാൽപര്യ വിഷയങ്ങൾ ചർച്ച ചെയ്തതിനൊപ്പം സൗഹൃദ സംഭാഷണവും നടത്തി. ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ സന്നിഹിതനായിരുന്നു.
രണ്ട് ദിവസം മുമ്പാണ് മന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ജിദ്ദയിലെത്തിയത്. ഇരുവരും മദീന ഉൾപ്പടെയുള്ള ചരിത്രസ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ജിദ്ദയിൽ ആരംഭിച്ച മൂന്നാമത് ഹജ്ജ്, ഉംറ സേവന സമ്മേളനത്തിലും പ്രദർശനമേളയിലും പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.