റിയാദ്: സൗദി തലസ്ഥാനമായ റിയാദിലേക്കും അബ്ഹയിലേക്കും വന്ന യമനിലെ ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞിട്ടു. ബുധനാഴ്ച രാവിലെ 7.40 നാണ് അബ്ഹ വിമാനത്താവളം ലക്ഷ്യമാക്കി മിസൈൽ വന്നത്. വൈകുന്നേരം അഞ്ചരയോടെയാണ് റിയാദിലേക്ക് മിസൈൽ വന്നത്.
രണ്ടിടത്തും മിസൈൽ ലക്ഷ്യത്തിലെത്തും മുമ്പ് സൗദി പ്രതിരോധ സംവിധാനം തകർത്തിടുകയായിരുന്നുവെന്ന് അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഇറാനിയൻ മുദ്രകളുള്ള മിസൈലുകളാണ് ഹൂതികൾ തൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ് നഗരമധ്യമായ ബത്ഹയിലും പരിസരത്തും വൻ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വീഡിയോ ക്രെഡിറ്റ്: Sky news arabia
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.