ജിദ്ദ: സൗദി അറേബ്യൻ നഗരങ്ങൾക്കുനേരെ വൻ മിസൈലാക്രമണം. തലസ്ഥാനമായ റിയാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളെ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതർ തൊടുത്ത ഏഴു ബാലിസ്റ്റിക് മിസൈലുകളെ സൗദി വ്യോമപ്രതിരോധ സംവിധാനം തകർത്തു.
അസാധാരണ ആക്രമണ പരമ്പരയിൽ റിയാദിൽ ഒരാൾ മരിച്ചു. മിസൈലാക്രമണത്തിനിടെ റിയാദിൽ മരണം ആദ്യമാണ്. ഒരേസമയം വിവിധ നഗരങ്ങൾ ലക്ഷ്യം വെക്കുന്നതും നടാടെ.
ഞായറാഴ്ച രാത്രി 11ഒാടെയാണ് റിയാദിലേക്ക് മൂന്നും തെക്കൻ നഗരമായ ജീസാനിലേക്ക് രണ്ടും മിസൈലുകളെത്തിയത്. തെക്കൻ അതിർത്തി പട്ടണങ്ങളായ ഖമീസ് മുശൈത്ത്, നജ്റാൻ എന്നിവിടങ്ങളിൽ ഒന്നു വീതവും. ജനവാസ മേഖലകൾ ലക്ഷ്യമിട്ട് വന്ന മിസൈലുകൾ തകർത്തതായി സഖ്യസേന വക്താവ് തുർക്കി അൽമാലികി അറിയിച്ചു.
റിയാദിലേക്ക് വന്ന മിൈസലുകൾ തകർക്കുന്നതിനിടെ, അവശിഷ്ടം പതിച്ചാണ് ഒരാൾ മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഇൗജിപ്തുകാരനായ തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്ന് റിയാദ് സിവിൽ ഡിഫൻസ് വക്താവ് മേജർ മുഹമ്മദ് അൽഹമ്മാദി അറിയിച്ചു. ഇൗജിപ്തുകാർ താമസിക്കുന്ന കെട്ടിടത്തിലാണ് അവശിഷ്ടം വീണത്. ഒറ്റനില കെട്ടിടത്തിെൻറ മേൽക്കൂര തകർന്നു. നഗരത്തിലെ ജനവാസമേഖലകളിലും അവശിഷ്ടങ്ങൾ വീണു. ചില കെട്ടിടങ്ങൾക്ക് കേടുപറ്റി. നഗരമധ്യത്തിൽ വലിയ ശബ്ദവും ആകാശത്ത് തീനാളങ്ങളും കണ്ടതായി പ്രദേശവാസികൾ പറയുന്നു. മിസൈലിെൻറ കൂറ്റൻ ഭാഗങ്ങൾ നിരത്തുകളിൽ വീണുകിടക്കുന്നതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തെക്കൻ അതിർത്തി നഗരങ്ങളിലേക്ക് ഇറാൻ പിന്തുണയുള്ള ഹൂതികൾ മിസൈലുകൾ തൊടുക്കാറുണ്ടെങ്കിലും റിയാദിന് ഇത്ര അടുത്തെത്തുന്നത് ആദ്യമാണ്. എന്നാൽ, കഴിഞ്ഞ നവംബർ നാലിന് ആദ്യമായി റിയാദിലേക്ക് മിസൈൽ എത്തി. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ലക്ഷ്യം. അതിനുശേഷം ഡിസംബറിലും ആക്രമണമുണ്ടായി. രണ്ടുതവണയും മിസൈൽ തകർത്തു. അഞ്ചുമാസത്തിനിടെ മൂന്നാം തവണയാണ് റിയാദിൽ മിസൈലെത്തുന്നത്.
ആക്രമണത്തെ ലോകരാജ്യങ്ങൾ അപലപിച്ചു. യു.എസ്, ബ്രിട്ടൻ, ജർമനി, കുവൈത്ത്, ബഹ്റൈൻ, ജോർഡൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.