ജുബൈൽ: കാമ്പസുകളിലെ ധാർമിക മൂല്യച്യുതി വിദ്യാർഥികൾ നേരിടുന്ന വലിയ പ്രശ്നമാണെന്നും അത് ഭാവി തലമുറയുടെ കർമശേഷി ഇല്ലാതാക്കുമെന്നും ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സ്റ്റുഡൻറ്സ് വിങ് സംഘടിപ്പിച്ച ടീൻസ് മീറ്റ് അഭിപ്രായപ്പെട്ടു. മോട്ടിവേഷനൽ സ്പീക്കറും ഫാറൂഖ് ട്രെയിനിങ് കോളജ് പ്രഫസറുമായ ഡോ. ജൗഹർ മുനവ്വിർ വിദ്യാർഥികളുമായി സംവദിച്ചു.
മാതാപിതാക്കളോട് കാണിക്കേണ്ട അങ്ങേയറ്റത്തെ ബഹുമാനാദരവും അനുസരണയും ജീവിത വിജയത്തിന് അനിവാര്യമാണെന്ന് സൂചിപ്പിച്ചു. ഗോൾഡൻ സാൻഡ് കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ ജുബൈൽ ദഅവ സെൻറർ മലയാള വിഭാഗം പ്രബോധകൻ ഫാഹിം അൽ ഹികമി, സുബ്ഹാൻ സ്വലാഹി, ഷാരിക് സനീം എന്നിവർ സംസാരിച്ചു. കിഴക്കൻ പ്രവിശ്യയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു.
സ്റ്റുഡൻറ്സ് വിങ് പ്രസിഡൻറ് അനീസ് ഉസ്മാൻ, സെക്രട്ടറി മുഹമ്മദ് ഷാ, ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ വൈസ് പ്രസിഡൻറ് ശൈലാസ് കുഞ്ചു, ഇവൻറ് മാനേജ്മെൻറ് കൺവീനർ അബ്ദുല്ല ഇമ്പിച്ചി, ഐ.ടി. കൺവീനർ നസീർ ബങ്കാര, കെ.പി. അമീൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.