ജുബൈൽ: മുംബൈ സ്വദേശിയെ സൗദി ജുബൈലിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ കമ്പനി സൈറ്റ് സൂപ്പർവൈസർ താന സ്വദേശി ഫാറൂഖ് അബ്ബാസ് (44) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ താമസ സ്ഥലത്ത് കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ജോലിക്ക് പോയതിന് ശേഷമാണു മുറിയിലെ ഫാനിെൻറ ഹുക്കിൽ തൂങ്ങി മരിച്ചത്.
ഉച്ചഭക്ഷണത്തിന് താമസ സ്ഥലത്ത് എത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് കമ്പനിയിലും പൊലീസിലും അറിയിക്കുകയായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒൻപത് വർഷമായി സൗദിയിലുള്ളയാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.