സൗദി ദേശീയ ദിനാഘോഷം: ഉപഭോക്താക്കൾക്ക്​ വിലക്കിഴിവ് നൽകാൻ കച്ചവട സ്ഥാപനങ്ങൾക്ക്​ അനുമതി

റിയാദ്​: സൗദി അറേബ്യയുടെ 94-ാമത്​ ദേശീയ ദിനാഘോഷത്തി​െൻറ ഭാഗമാകാൻ രാജ്യത്തെ ഓൺലൈനും ഓഫ്​ലൈനുമായ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും​ അവസരമൊരുക്കി വാണിജ്യ മന്ത്രാലയം. സെപ്​തംബർ 16 മുതൽ 30 വരെ തങ്ങളുടെ ഉൽപന്നങ്ങൾക്ക്​ 50 ശതമാനം വരെ വിലക്കിഴിവ്​ പ്രഖ്യാപിക്കാനുള്ള ഡിസ്​കൗണ്ട്​ ലൈസൻസ്​ വാണിജ്യമന്ത്രാലയം നൽകും. ഇതിനുവേണ്ടി ഓൺലൈനായി അപേക്ഷിക്കാം. 

രാജ്യത്ത്​ എല്ലായിടത്തുമുള്ള കച്ചവട സ്ഥാപനങ്ങൾക്കും ഇ-സ്‌റ്റോറുകൾക്കും ഡിസ്‌കൗണ്ട്​ ലൈസൻസ് ഓൺലൈൻ സംവിധാനത്തിലൂടെ നൽകാനുള്ള സൗകര്യമാണ്​ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്​. സ്ഥാപനങ്ങൾക്ക്​ ഒരു വർഷം നിശ്ചയിച്ചിട്ടുള്ള പരമാവധി ഡിസ്​കൗണ്ട്​ ദിവസങ്ങൾ കൂടാതെയാണ്​ ദേശീയദിനം പ്രമാണിച്ച്​ ഈ ഡിസ്​കൗണ്ട്​ ദിനങ്ങൾ അനുവദിക്കുന്നത്​.​ ദേശീയ ദിന വിൽപ്പന സീസൺ​ ഈ മാസം 16 മുതൽ 30 വരെ തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ സൂചിപ്പിച്ചു.

സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്​റ്റോറുകൾക്കും ഡിസ്‌കൗണ്ട് ലൈസൻസുകൾ എളുപ്പത്തിൽ നേടാനാവും. അത്​ പ്രിൻറ് ചെയ്​ത്​ ഉപഭോക്താക്കൾ കാണുംവിധം കടകളിൽ​ പ്രദർശിപ്പിക്കണം​. സ്ഥാപനങ്ങളിലും ഇ-സ്​റ്റോറുകളിലും വിലക്കിഴിവുകൾക്കായി ഒമ്പത്​ നിബന്ധനകൾ വാണിജ്യ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസ്​കൗണ്ട്​ ലൈസൻസ് നേടുക, അത് വ്യക്തമായി പ്രദർശിപ്പിക്കുക, വിലക്കിഴിവ് നൽകുന്ന ഉൽപ്പന്നങ്ങളിൽ പ്രൈസ് ടാഗ് ഘടിപ്പിക്കുക, വിലക്കിഴിവിന് മുമ്പും ശേഷവും വിലകൾ മാറ്റി എഴുതുക, വിലക്കിഴിവി​െൻറ സാധുത ഉപ​ഭോക്താവിന് ലൈസൻസിലെ ബാർകോഡ് സ്കാൻ ചെയ്ത്​ മനസിലാക്കാൻ സൗകര്യമൊരുക്കുക,​ വിലക്കിഴിവ്​ ഏർപ്പെടുത്തു​േമ്പാൾ തന്നെ യഥാർഥ വിലകളിൽ കൃത്രിമം കാണിക്കരുത്​, കിഴിവ് നിരക്കുകൾ ഉപഭോക്താവിന്​ വ്യക്തമായി കാണുംവിധം പ്രദർശിപ്പിക്കണം, ഓഫർ കാലയളവിലെ എക്‌സ്‌ചേഞ്ച്, റിട്ടേൺ പോളിസി ഉപഭോക്താവിനോട് വെളിപ്പെടുത്തണം, ഉൽപ്പന്നങ്ങൾക്കുള്ള വാറൻറി നിയമം പാലിക്കണം, ഇ-കൊമേഴ്‌സിലെ പരസ്യ നിയന്ത്രണങ്ങൾ പാലിക്കുന്നതിനൊപ്പം ഉൽപ്പന്നം തെരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവിന്​ ലഭ്യമാക്കണം എന്നിവയാണ്​ നിബന്ധനകൾ

Tags:    
News Summary - National Day Celebration: Retailers allowed to offer discounts to customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.