ല​ക്ഷ​ദ്വീ​പ്​ എം.​പി മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ റി​യാ​ദി​ൽ വാ​ർ​ത്ത​ സ​മ്മേ​ള​ന​ത്തി​ൽ

ല​ക്ഷ​ദ്വീ​പ്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​രം തേ​ടി മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ എം.​പി സൗ​ദി​യി​ൽ

റി​യാ​ദ്: ല​ക്ഷ​ദ്വീ​പി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ൽ അ​വ​സ​രം തേ​ടി പാ​ർ​ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ് ഫൈ​സ​ൽ. ല​ക്ഷ​ദ്വീ​പി​ൽ മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​ണെ​ന്ന്​ റി​യാ​ദി​ലെ​ത്തി​യ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​തൊ​ഴി​ൽ പ്ര​തി​സ​ന്ധി​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​മാ​ണ്. പ്രാ​യോ​ഗി​ക​മാ​യ സാ​ധ്യ​ത എ​ന്ന നി​ല​യി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി സം​രം​ഭ​ക​രെ ക​ണ്ട് ദ്വീ​പി​ൽ​നി​ന്നു​ള്ള​വ​രെ കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് ഈ ​വി​ഷ​യ​ത്തി​ലു​ള്ള പ്രാ​ഥ​മി​ക ചു​വ​ടു​വെ​പ്പെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

സം​രം​ഭ​ക​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​നു​കൂ​ല നി​ല​പാ​ടാ​ണ് ഉ​ണ്ടാ​യ​ത്. പു​തി​യ വി​സ​ക​ൾ വ​രു​മ്പോ​ൾ ഇ​ന്റ​ർ​വ്യൂ​വി​ന് ല​ക്ഷ​ദ്വീ​പു​കാ​രെ​യും ക്ഷ​ണി​ക്കാ​മെ​ന്ന്​ സ​ഹൃ​ദ​യ​രാ​യ വ്യ​വ​സാ​യി​ക​ൾ വാ​ക്കു ത​ന്നി​ട്ടു​ണ്ട്. ഇ​ത് വ​ലി​യ ഊ​ർ​ജം പ​ക​രു​ന്ന​താ​ണ്. ല​ക്ഷ​ദ്വീ​പി​ലെ യു​വ​ത​ല​മു​റ​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ൾ​ക്ക് ഇ​ത് വ​ഴി​തു​റ​ക്കു​മെ​ന്നു​മാ​ണ് ത​ന്റെ പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ദ്വീ​പി​ൽ ത​ന്നെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ല​ക്ഷ​ദ്വീ​പി​ൽ​നി​ന്ന് തൊ​ഴി​ൽ​തേ​ടി വി​ദേ​ശ​ത്തേ​ക്കു പോ​യ​വ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യി​രു​ന്നു. നി​ല​വി​ൽ ദ്വീ​പി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് പു​തി​യ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നും എം.​പി റി​യാ​ദി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മു​ജീ​ബ് ഉ​പ്പ​ട, ഡ​ൽ​ഹി കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​ലീം എ​ന്നി​വ​ർ എം.​പി​ക്കൊ​പ്പം പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Muhammad Faisal looking for job opportunities for Lakshadweep students MP in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.