ജിദ്ദ: മുക്കം എം.എ.എം.ഒ കോളജ് അലുമ്നിയുടെ സൗദി അറേബ്യയിലെ പ്രഥമ കമ്മിറ്റി നിലവിൽവന്നു. പ്രവാസിക്ഷേമത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾക്കായിരിക്കും കമ്മിറ്റി മുൻഗണന നൽകുക എന്ന് ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ യോഗത്തിൽ സജി ലബ്ബ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡൻറ് അഷ്റഫ് വയലിൽ, സെക്രട്ടറിമാരായ സി.ടി. അജ്മൽ, അമീൻ കൊടിയത്തൂർ, ഫിറോസ് വയലിൽ എന്നിവർ സംസാരിച്ചു. സുഹാസ് ചേപ്പാലിയായിരുന്നു അവതാരകൻ. കെ.സി. ഷാജു സ്വാഗതം പറഞ്ഞു. അലുമ്നിയെക്കുറിച്ച കൂടുതൽ വിവരങ്ങൾക്ക് 0556203046, 0551184418, 0596931855 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: നൗഷാദ് കൂടരഞ്ഞി (പ്രസി), കെ.സി. ഷാജു കൊടിയത്തൂർ (ജന. സെക്ര), ഫൈസൽ പൂനൂർ (ട്രഷ), അബ്ദുൽ ജബ്ബാർ ജിദ്ദ, സാജിത ടീച്ചർ മദീന (വൈ. പ്രസി), സുഹാസ് ചേപ്പാലി റിയാദ്, സജീർ കൊടിയത്തൂർ ജീസാൻ (സെക്ര), ഷഫ്ന ഫൈസൽ റിയാദ് (ജോ. സെക്ര), സജി ലബ്ബ മദീന (ഗ്ലോബൽ ജന. സെക്ര), സാലിഹ് റിയാദ്, അബ്ദുൽ ഗഫൂർ റിയാദ്, മഹമൂദ് അൽ ഖസീം, സഹൽ സലീം അൽ കോബാർ, എൻ.കെ ഷമീം റിയാദ്, ജസീർ വയലിൽ ജിദ്ദ, ഷമീർ കൊടിയത്തൂർ ദമ്മാം, എൻ.കെ മെഹബൂബ് അൽ കോബാർ (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.