റിയാദ്: മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകരും കുടുംബാംഗങ്ങളും ചരിത്ര സ്ഥലങ്ങൾ തേടിയുള്ള ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50ലേറെ പേർ യാത്രയിൽ പങ്കാളികളായി.
റിയാദിൽനിന്ന് ബസ് മാർഗം പുറപ്പെട്ട സംഘം ഖസബ് ഉപ്പുപാടം, ശാഖ്റ ഹെറിറ്റേജ് വില്ലേജ്, മറാത്ത്, ഉസൈഖർ ഹെറിറ്റേജ്, മതാത് ഹിൽ പാർക്ക് തുടങ്ങിയ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചു.
പ്രസിഡൻറ് ജബ്ബാർ കക്കാട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് യാത്രയുടെ ഏകോപനം നിർവഹിച്ചു. മാസ് രക്ഷാധികാരികളായ അശ്റഫ് മേച്ചേരി, സുഹാസ് ചേപ്പാലി എന്നിവർ യാത്രാവിവരണം നടത്തി. സലാം പേക്കാടൻ, സി.കെ. സാദിഖ്, മുഹമ്മദ് കൊല്ലളത്തിൽ, ഹാറൂൺ കാരക്കുറ്റി, ഷംസു കാരാട്ട്, ഇസ്ഹാഖ് മാളിയേക്കൽ, സത്താർ കാവിൽ , ഷമീർ ടാർഗറ്റ്, മുഹമ്മദ് റഹീസ് ടാർഗറ്റ് ,ഷഹബാസ് അഹ്മദ്, അബ്ദുൽ മുനീർ, മുഹമ്മദ് അസ്ലം, മുഹമ്മദ് ഷമീം, അബ്ദുൽ നാസർ, മുഹമ്മദ് ഫാസിൽ, ഷംസീർ, സലിം, ഷാജഹാൻ, നവീദ് ഹുസൈൻ, ഷംസു കക്കാട്, മുജീബ് കുയ്യിൽ, എ.പി. മുഹമ്മദ്, വിനോദ് നെല്ലിക്കാപ്പറമ്പ്, കുട്ട്യാലി പന്നിക്കോട്, ജിജിൻ നെല്ലിക്കാപറമ്പ്, ഒ.പി. മുഹമ്മദ് നിയാസ്, തൗഫീഖ്, യാസിൻ മുഹമ്മദ്, മിർഷാദ്, ലുഹുലു അലി, ഫസ്ന ഷംസു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.