ദമ്മാം: ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ച തൃശൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശി പരേതനായ ചുള്ളിപ്പറമ്പിൽ പ്രഭാകരെൻറ മകൻ മുകുന്ദെൻറ (54) മൃതദേഹം എമിറേറ്റ്സ് വിമാനത്തിൽ ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെത്തും.
14 വർഷമായി അൽറാഷിദ് കമ്പനിയുടെ ഗുഡ് ഇയർ ടയർ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. ജൂൺ 21നാണ് മരിച്ചത്. താമസ സ്ഥലത്ത് രാത്രി ഒമ്പതിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ജോജോകുമാരി. മക്കൾ: ആദർശ് (16), ശ്രേയ (13). മൂന്നുപീടികയിലെ പെരിങ്ങത്തറ സുനിൽകുമാർ, അനിൽകുമാർ, ഷജിൽ കുമാർ, കിഷോർകുമാർ (നാലുപേരും ബഹ്റിൻ) എന്നിവർ ഭാര്യാസഹോദരന്മരാണ്.
കെ.എം.സി.സി തൃശൂർ ജില്ലാ പ്രസിഡൻറ് പി.കെ അബ്ദുറഹീമിെൻറ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.